Sunday, March 22, 2026 Last Updated 9 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 22 Mar 2026 02.32 PM

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിന് തുടക്കം കുറിക്കാൻ ‘പേട്രിയറ്റ്’

film

മലയാളികളുടെ സ്വകാര്യ അഹങ്കാരം, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന, പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. 18 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരേസ്ക്രീനിൽ എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘പേട്രിയറ്റ്’ ഇപ്പോഴിതാ, 24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിന് തുടക്കം കുറിച്ച് എത്തുകയാണ്.

ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ 27 സിനിമകളാണ് പ്രദർശിപ്പിക്കുക. ഇതിൽ ഏഴ് ഫീച്ചർ ഫിലിമുകളും രണ്ട് ഡോക്യുമെന്ററികളും 18 ഹ്രസ്വചിത്രങ്ങളും ആണ് ഉൾപ്പെടുത്തുക. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, മലേഷ്യ, ഫിലിപ്പീൻസ്, ജപ്പാൻ, ഫ്രാൻസ്, യുകെ, നെതർലാൻഡ്‌സ്, ജർമ്മനി, സൗദി അറേബ്യ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഫെസ്റ്റിവെലിൽ ഉണ്ടാകുക. ഏപ്രിൽ 23 മുതൽ 26 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റിൽ’, രാജ്യത്തെ സംരക്ഷിക്കാനുള്ള ദൗത്യത്തിനിറങ്ങുന്ന വിരമിച്ച JAG ഓഫീസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മോഹൻലാൽ യുദ്ധരംഗങ്ങളിൽ പരിചയസമ്പന്നനായ ഒരു ഉദ്യോഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

‘പേട്രിയറ്റ്’ പോസ്റ്റർ ചിത്രത്തിലെ പ്രധാന താരങ്ങളെ ഉൾപ്പെടുത്തി ഒന്നിലധികം പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ചിത്രം 2026 ഏപ്രിൽ 23നാണ് തിയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ- ആന്‍ മെഗാ മീഡിയ, ഓവർസീസ് പാർട്ണർ- ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW