Sunday, March 22, 2026 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 22 Mar 2026 11.45 AM

' എന്റെ ഹൃദയം കവര്‍ന്ന പ്രിയപ്പെട്ടവന്‍' ; ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളുമായി സ്വാസിക

wishes, on
photo-www.instagram.com/swasikavj/

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയും അവതാരകയുമാണ് സ്വാസിക വിജയ്. ഇപ്പോള്‍ ഭര്‍ത്താവ് പ്രേം ജേക്കബിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സ്വാസിക.

''എന്റെ ഹൃദയം കവര്‍ന്ന പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍. നിന്റെ സ്‌നേഹം കൊണ്ടും പുഞ്ചിരി കൊണ്ടും കാരുണ്യം കൊണ്ടും നീ എന്റെ ലോകത്തെ കൂടുതല്‍ പ്രകാശപൂരിതമാക്കുന്നു. നീ കൂടെയുള്ളതുകൊണ്ടാണ് ജീവിതം ഇത്ര മനോഹരമായി തോന്നുന്നത്.നീ എന്നും എന്റേതു മാത്രമാണ്, എന്റെ ഏറ്റവും വലിയ പിന്തുണയും മധുരമേറിയ അനുഗ്രഹവുമാണ് നീ.നിന്റെ ഈ പ്രത്യേക ദിനത്തില്‍, നിന്റെ എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെയെന്നും ജീവിതം എന്നും സന്തോഷം കൊണ്ടും വിജയങ്ങള്‍ കൊണ്ടും നിറയട്ടെയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'', സ്വാസിക സമുഹമാധ്യമങ്ങ്ില്‍ കുറിച്ചു. പ്രേമിനൊപ്പമുളള മനോഹര ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

2024 ജനുവരി 26-നാണ് സ്വാസികയും നടനും മോഡലുമായ പ്രേം ജേക്കബും വിവാഹിതരാകുന്നത്. 2009-ല്‍ ' വൈഗൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസികയുടെ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2020-ല്‍ ' വാസന്തി' എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സ്വഭാവ നടക്കുളള പുരസ്‌ക്കാരം സ്വാസിക നേടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW