Sunday, March 22, 2026 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 22 Mar 2026 11.05 AM

' ജനങ്ങളെ സേവിക്കാനുളള ഈ പുതിയ യാത്രയില്‍ നിങ്ങളുടെ സ്‌നേഹവും പിന്തുണയും കൂടെയുണ്ടാകണം' ; സുധീര്‍ കരമന

post
photo-www.facebook.com/sudirkaramana

നിയമസഭ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. ഇത്തവണ സെലിബ്രിറ്റി സ്ഥാനര്‍ത്ഥികളില്‍ നടന്‍ സുധീര്‍ കരമനയും ഉണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് സുധീര്‍ കരമന ജനവിധി തേടുന്നത്. ഇപ്പോഴിതാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍.

'' പ്രിയപ്പെട്ടവരേ...

നമ്മുടെ നാടിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന മറ്റൊരു തിരഞ്ഞെടുപ്പ് കൂടി ആഗതമായിരിക്കുകയാണ്. ഇത്തവണ തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ഞാനും ജനവിധി തേടുന്നുവെന്ന വിവരം സ്‌നേഹത്തോടെ അറിയിക്കട്ടെ.

സിനിമയില്‍ എന്റെ കഥാപാത്രങ്ങളെ നിങ്ങള്‍ നെഞ്ചിലേറ്റിയിട്ടുണ്ട്; എനിക്ക് വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. ജനങ്ങളെ സേവിക്കാനുള്ള ഈ പുതിയ യാത്രയിലും നിങ്ങളുടെ സ്‌നേഹവും പിന്തുണയും എനിക്കൊപ്പമുണ്ടാകുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും കൂടെയുണ്ടാകണം. സ്‌നേഹത്തോടെ, സുധീര്‍ കരമന'', എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ആന്റണി രാജുവിന് പകരക്കാരനായാണ് സുധീര്‍ കരമന എത്തുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുവേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് സുധീര്‍ കരമന. നടന്‍ കരമന ജനാര്‍ദ്ദനന്‍ നായരുടെ മകനാണ് സുധീര്‍ കരമന.

Ads by Google
Ads by Google
LATEST NEWS
TRENDING NOW