Sunday, March 15, 2026 Last Updated 20 Min 24 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Mar 2026 11.34 PM

പത്തനാപുരം താലൂക്ക്‌ യൂണിയന്‍ പിരിച്ചുവിട്ടത്‌ ഭൂരിപക്ഷം നഷ്‌ടപ്പെട്ടതിനാല്‍: സുകുമാരന്‍ നായര്‍

uploads/news/2026/03/830252/G.-Sukumaran-nair.jpg

ചങ്ങനാശേരി: മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രസിഡന്റായ എന്‍.എസ്‌.എസ്‌. പത്തനാപുരം താലൂക്ക്‌ യൂണിയന്‍ പിരിച്ചുവിട്ടത്‌ ഭൂരിപക്ഷം നഷ്‌ടപ്പെട്ടതിനാലെന്ന്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

ഗണേഷ്‌കുമാറിന്റെ ഏകാധിപത്യപ്രവണതകളില്‍ പ്രതിഷേധിച്ചാണ്‌ ഭരണസമിതിയിലെ 11 പേര്‍ രാജിക്കത്ത്‌ നല്‍കിയത്‌. സമ്മര്‍ദത്തേത്തുടര്‍ന്ന്‌ രണ്ടുപേര്‍ രാജി പിന്‍വലിച്ചതായി യൂണിയന്‍ സെക്രട്ടറിക്കു പിന്നീട്‌ കത്ത്‌ നല്‍കി. അടുത്തദിവസം ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും എന്‍.എസ്‌.എസ്‌. ആസ്‌ഥാനത്തെത്തി പ്രസിഡന്റില്‍ അവിശ്വാസമറിയിച്ചു. ഇതേത്തുടര്‍ന്നാണ്‌ യൂണിയന്‍ കമ്മിറ്റി പിരിച്ചുവിട്ട്‌ താത്‌കാലികസമിതിക്കു ചുമതല നല്‍കിയത്‌.

ഗണേഷ്‌കുമാര്‍ മാധ്യമങ്ങളോട്‌ നടത്തിയ പ്രതികരണത്തെകുറിച്ച്‌ അറിയില്ലെന്നു സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്‌.എസിന്റെ ഭരണഘടനാപരമായ നടപടി മാത്രമാണിതെന്നും അദ്ദേഹം വ്യക്‌തമാക്കി.

Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW