-->
ചേര്‍ത്തല: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി സ്‌ഥാനത്തുനിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിക്കാതെ വെള്ളാപ്പള്ളി നടേശന്‍. പ്രതികരണം തേടി മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും വിശ്രമത്തിലാണെന്ന് ഓഫീസ് അറിയിച്ചു. കോടതി ഉത്തരവിന്റെ പകര്‍പ്പു കിട്ടി വിശദമായി പഠിച്ചശേഷം പ്രതികരിക്കുമെന്ന് അദ്ദേഹം അറിയിച്ചതായും ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഉത്തരവിനെത്തുടര്‍ന്നു വെള്ളാപ്പള്ളി നിയമ വിദഗ്‌ധരുമായി ആശയ വിനിമയം നടത്തിയതായാണ് വിവരം. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി സ്‌ഥാനത്തുനിന്ന് അദ്ദേഹം ഒഴിയുന്നത് 29 വര്‍ഷവും നാലു മാസവും പിന്നിടുമ്പോഴാണ്. 1996 നവംമ്പര്‍ 17നായിരുന്നു ജനറല്‍ സെക്രട്ടറിയായത്. യോഗത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കാലം തുടര്‍ച്ചയായി ഒരാള്‍ സാരഥ്യം വഹിക്കുന്നത്.