Sunday, March 15, 2026 Last Updated 38 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

വിമതഭീഷണി; ഡി.സി.സി. അധ്യക്ഷ സ്‌ഥാനത്തുനിന്ന്‌ ശക്‌തനെ നീക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്‌ഥാനാര്‍ഥിത്വം നിഷേധിച്ചതിനെത്തുടര്‍ന്ന്‌ വിമത സ്‌ഥാനാര്‍ഥിയായി മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എന്‍. ശക്‌തനെ തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്നു നീക്കാന്‍ കെ.പി.സി.സി. നേതൃത്വം. ചെമ്പഴന്തി അനില്‍ പുതിയ ഡി.സി.സി. പ്രസിഡന്റാകും.
നെയ്യാറ്റിന്‍കരയില്‍ സ്‌ഥാനാര്‍ഥിയായി തന്നെ പരിഗണിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ ആദ്യ വാഗ്‌ദാനമെന്നു ശക്‌തന്‍ പറഞ്ഞു. അതിന്റെ അടിസ്‌ഥാനത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചുവരെഴുത്തിനായി മാത്രം പ്രവര്‍ത്തകര്‍ക്ക്‌ എട്ടു ലക്ഷം രൂപ നല്‍കിയെന്നും, പോസ്‌റ്റര്‍ പ്രിന്റിങ്‌ ഉള്‍പ്പെടെയുള്ള പ്രചാരണ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും ശക്‌തന്‍ പറഞ്ഞു. ഇനി പിന്നോട്ടില്ല. പാര്‍ട്ടി തന്നെ വഞ്ചിച്ചു. പാര്‍ട്ടി തന്നെ വേണ്ടെന്നുവച്ചാല്‍ തനിക്കും പാര്‍ട്ടിയെ വേണ്ട. പാര്‍ട്ടി പദവികളില്‍നിന്നു രാജിവയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW