-->
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. മത്സരിക്കുമെന്നത് ഊഹാപോഹംമാത്രമാണെന്നും പലവട്ടം നിലപാടു വ്യക്‌തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.'ആദ്യം എന്നോടു ചോദിക്കുകയെങ്കിലും വേണ്ടേ? മറ്റ് എം.പിമാര്‍ മത്സരിക്കുമോ എന്ന കാര്യം അവരോടു ചോദിക്കണം. ഞാന്‍ മത്സരിക്കുമെന്നു ചില ചാനലുകളാണ് പറഞ്ഞത്. അതുകൊണ്ട് മറ്റ് എം.പിമാര്‍ മത്സരിക്കണമെന്നു പറഞ്ഞു എന്നാണ് ഒരു ചാനല്‍ വാര്‍ത്ത കൊടുത്തത്. ഒരാള്‍ക്കു മത്സരിക്കാന്‍ ആഗ്രഹമുണ്ട് എന്നതു തെറ്റല്ല, എന്നാല്‍, തീരുമാനം പാര്‍ട്ടി നയങ്ങള്‍ക്ക് അനുസരിച്ചായിരിക്കും'-വേണുഗോപാല്‍ പറഞ്ഞു.