-->
കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ രംഗത്ത്. മന്ത്രിയെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നാണ് ഉയരുന്ന ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഭാര്യയെ മന്ത്രിയുടെ വിശ്വസ്തരായ സഹായികള്‍ തടഞ്ഞുവെച്ചതായും ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായും പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിന്‍വാങ്ങുകയായിരുന്നുവെന്നും ആരോപണമുണ്ട്.
ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വാളകത്തെ കുടുംബവീട്ടില്‍ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ മന്ത്രിയെ അസ്വഭാവിക നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഉടന്‍തന്നെ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെ ഫോണില്‍ ബന്ധപ്പെട്ടു. ശ്രീലേഖയുടെ ഭര്‍ത്താവിന്റെ സഹോദരി കൂടിയായ ഭാര്യ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍, പോലീസിന്റെ 112 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് സഹായം തേടാനായിരുന്നു ശ്രീലേഖയുടെ നിര്‍ദ്ദേശം. ഇതുപ്രകാരം പോലീസ് സ്ഥലത്തെത്തിയെങ്കിലും കാര്യമായ ഇടപെടലുകള്‍ നടത്താതെ മടങ്ങിയതായാണ് വിവരം. വീണ്ടും വീടിനുള്ളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഭാര്യയെ സഹായികളായ പ്രദീപും ശാന്തനും ചേര്‍ന്ന് മുറിക്കുള്ളിലിട്ട് പൂട്ടിയതായും മര്‍ദ്ദനത്തിന് ശ്രമിച്ചതായും ആരോപണമുണ്ട്.
പിടിവലിക്കിടെ മുറിക്ക് പുറത്തിറങ്ങിയ ഇവര്‍ പോലീസിന്റെ സഹായത്തിനായി നിലവിളിച്ചെങ്കിലും ആരെയും കാണാത്തതിനെ തുടര്‍ന്ന് വന്ന ടാക്‌സി കാറില്‍ തന്നെ മടങ്ങുകയായിരുന്നു. സംഭവം നടന്നതായും സഹോദരഭാര്യ സഹായത്തിനായി വിളിച്ചിരുന്നതായും മുന്‍ ഡിജിപി ആര്‍. ശ്രീലേഖ സ്ഥിരീകരിച്ചു. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലല്ല, മറിച്ച് കുടുംബാംഗം എന്ന നിലയിലാണ് താന്‍ അവര്‍ക്ക് ഉപദേശം നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ മന്ത്രിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.