Thursday, March 12, 2026 Last Updated 5 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 09.39 AM

എനിക്കെതിരെ ഹേറ്റ് ക്യാമ്പയിന്‍ നടന്നു, അതെന്നെ പലതും പഠിപ്പിച്ചു; പ്രിയങ്ക മോഹന്‍

priyanka-mohan
photo-www.instagram.com/priyankaamohanofficial/

തനിക്കെതിരെ ഹേറ്റ് ക്യാമ്പയിന്‍ ഉണ്ടായിട്ടുണ്ടെന്ന് നടി പ്രിയങ്ക മോഹന്‍. ട്രോളുകള്‍ തന്നെ നല്ല മനുഷ്യനാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു. വിഷമഘട്ടം വരുമ്പോള്‍ കൂടുതല്‍ ഉയരത്തിലെത്താന്‍ അത് സഹായിക്കുമെന്നും പ്രിയങ്ക പറയുന്നു. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ തുറന്നു പറച്ചില്‍.

എനിക്കെതിരെ ഹേറ്റ് ക്യാമ്പയിന്‍ നടന്നിട്ടുണ്ട്. ഇന്ന് എല്ലാവരെയും എല്ലാവരും ട്രോളുകയാണ്. ലെജന്‍ഡ് ആയ അഭിനേതാക്കളെയും സംവിധായകന്മാരെയും അടക്കം ഇന്ന് ട്രോളുന്നുണ്ട്. എന്റെ കാര്യത്തിലും അത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ നടന്നിരുന്നു. പക്ഷെ ആ പാസ്റ്റിലേക്ക് തിരിച്ചുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. താരം പറയുന്നു.

കാരണം അത് ഒരു തരത്തില്‍ എന്നെ ഒരു നല്ല മനുഷ്യനാകാന്‍ സഹായിച്ചിട്ടുണ്ട്, അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഒരുപാട് അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഫീല്‍ഡ് ആണ് സിനിമ ഇന്‍ഡസ്ട്രി. ഇവിടെ ആര്‍ക്കും എന്തും സംഭവിക്കാം. പക്ഷെ ഒരു വിഷമ ഘട്ടം ഉണ്ടാകുമ്പോഴും അത് നമ്മളെ കൂടുതല്‍ ഉയര്‍ന്ന് വരാന്‍ സഹായിക്കും എന്നും പ്രിയങ്ക പറയുന്നു.

തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര നായികയാണ് പ്രിയങ്ക മോഹന്‍. പവന്‍ കല്യാണ്‍ നായികയായ ഒജി ആണ് പ്രിയങ്കയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്‌ളിക്‌സിന്റെ മെയ്ഡ് ഇന്‍ കൊറിയയാണ് പ്രിയങ്കയുടെ പുതിയ ചിത്രം. മാര്‍ച്ച് 12 ന് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.

Ads by Google
Ads by Google
TRENDING NOW