Friday, March 13, 2026 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 07.29 PM

കേരളത്തില്‍ കൊടും ചൂട് കുറയുന്നു; എട്ടിടത്ത് യെല്ലോ അലർട്ട്

uploads/news/2026/03/829123/tempaturee.gif

തിരുവനന്തപുരം; സംസ്ഥാനത്ത് കൊടും ചൂടിന് ശമനം. കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട കണക്കനുസരിച്ച് ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, കോന്നി, മാനന്തവാടി, ബേപ്പൂർ,പൊന്നാനി, തൃത്താല, കൊട്ടാരക്കര,മാനന്തവാടി, മൂന്നാർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

Ads by Google
Sunday 08 Mar 2026 07.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW