Friday, March 13, 2026 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 07.25 PM

"രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസും വാഗ്ദാനങ്ങൾ നൽകി പാവങ്ങളെ വഞ്ചിക്കുകയാണ്": രാജീവ് ചന്ദ്രശേഖർ

uploads/news/2026/03/829122/Rajeev-Chandrasekhar-bjp.jpg

തിരുവനന്തപുരം: രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസും പാവങ്ങളെ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാവങ്ങളുടെ മുന്നിൽ പോയി ഓരോ കാര്യങ്ങൾ പറഞ്ഞ് അവരുടെ വോട്ട് നേടിയ ശേഷം കൈയും തുടച്ച് പോകുന്നതാണ് കോൺ​ഗ്രസിന്റെ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺ​ഗ്രസ് പാർട്ടി 1970-ലും 80-ലും ​ഗരിബി ഹഠാവോ (ദാരിദ്ര്യം നീക്കും) എന്ന് പറഞ്ഞ് വാ​ഗ്ദാനം നൽകി എത്രയോ വർഷം ഭരിച്ചു. എന്നാൽ ദാരി​ദ്ര്യം എവിടെയും പോയില്ല. തെരഞ്ഞെടുപ്പ് സമയത്ത് പാവങ്ങളെ എന്തെങ്കിലും പറഞ്ഞ് പറ്റിക്കുകയാണ് കോൺ​ഗ്രസ്. കർണാടകയിലും ഹിമാചൽ പ്രദേശിലും തെലങ്കാനയിലും ന‍ടന്നു. അതിന് ശേഷം ഒരു തെരഞ്ഞെടുപ്പിലും അത് നടന്നിട്ടില്ല. കാരണം ജനങ്ങൾക്ക് അവരെ മനസിലായിട്ടുണ്ട്. ഇത് നുണയാണെന്ന് ജനങ്ങൾക്ക് വ്യക്തമായി.

Ads by Google
Sunday 08 Mar 2026 07.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW