Friday, March 13, 2026 Last Updated 7 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 04.52 PM

കോൺഗ്രസിന്റേത് കപട വാഗ്ദാന രാഷ്ട്രീയമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

ജനങ്ങൾ  വാഗ്ദാനങ്ങൾ വിശ്വസിച്ച് ഒരു അവസരം നൽകിയെന്നും രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങളുടെ സ്ഥിതി ഇപ്പോൾ എന്തായെന്നും രാജീവ്‌ ചന്ദ്രശേഖർ ചോദിച്ചു.
ajeev chandrashekhar, congress

കോൺഗ്രസിന്റേത് കപട വാഗ്ദാന രാഷ്ട്രീയമാണെന്ന് വ്യക്തമാക്കി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ നൽകിയ വാഗ്ദാനങ്ങൾ പരിശോധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനങ്ങൾ  വാഗ്ദാനങ്ങൾ വിശ്വസിച്ച് ഒരു അവസരം നൽകിയെന്നും രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങളുടെ സ്ഥിതി ഇപ്പോൾ എന്തായെന്നും രാജീവ്‌ ചന്ദ്രശേഖർ ചോദിച്ചു. തെലങ്കാനയില്‍ ശമ്പളം കൊടുക്കാൻ പണം കടമെടുക്കേണ്ട സ്ഥിതിയാണ് നിലവിൽ ഉള്ളതെന്നാണ് മുഖ്യമന്ത്രി  വ്യക്തമാക്കുന്നത്. തെലങ്കാന സർക്കാർ കര്‍ഷകരുടെ വായ്പ എഴുതി തളളുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇവിടങ്ങളിലെ കർഷകർക്ക് അതിന്റെ ഗുണം ലഭിച്ചിട്ടില്ല. ഇതിനുള്ള പണം എങ്ങനെ സംഘടിപ്പിക്കുമെന്നത് പോലും അവർക്ക് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കോൺഗ്രസ്‌ ഭരിക്കുന്ന ഹിമാചൽ പ്രാദേശിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും  എഴും എട്ടും മാസങ്ങൾക്ക് ശേഷമാണ്‌ ലഭിക്കുന്നത്.
കർണാടകയിൽ കോൺഗ്രസ്‌ ഗ്യാരന്റി പറഞ്ഞു ശ്രദ്ധ തിരിച്ച് ജനങ്ങളെ വിഡ്ഢിയാക്കി ഭരണം പിടിച്ചടക്കുകയാണ്‌ ഉണ്ടായത്. ഇവിടെ വികസനപ്രവർത്തനങ്ങൾക്ക് പണമില്ലെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി തന്നെയാണ് പറയുന്നതന്നും രാജീവ്‌ ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

കോൺഗ്രസ്സിന്റെ ഇത്തരം കപട വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ളത് മാത്രമാണെന്നും, ഇത്തരം പ്രഖ്യാപനം കൊണ്ട് കോൺഗ്രസ്‌ നിരവധി വോട്ട് നേടിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW