Saturday, March 14, 2026 Last Updated 26 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 03.06 PM

പരീക്ഷാ നടത്തിപ്പിൽ വീഴ്ച; ഒൻപതാം ക്ലാസുകാർക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്

kannur, exam, question, paper, class, change

കണ്ണൂർ: സ്‌കൂൾ വാർഷിക പരീക്ഷാ നടത്തിപ്പിൽ ഗുരുതര സുരക്ഷാ വീഴ്ച. ശനിയാഴ്ച നടന്ന ഒൻപതാം ക്ലാസ് മലയാളം പരീക്ഷയ്ക്കാണ് പത്താം തീയതി നടക്കേണ്ട എട്ടാം ക്ലാസിലെ ചോദ്യക്കടലാസ് വിതരണത്തിനെത്തിയത്. തലശ്ശേരി നോർത്ത് ബി.ആർ.സി.ക്ക് കീഴിലെ ചില സ്കൂളുകളിലാണ് ഈ സംഭവം നടന്നത്.

ചോദ്യക്കടലാസ് അടങ്ങിയ കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യാൻ തുടങ്ങുമ്പോഴാണ് അധ്യാപകർക്ക് അബദ്ധം മനസ്സിലായത്. എട്ടാം ക്ലാസിലെ മലയാളം സെക്കൻഡ് ചോദ്യക്കടലാസ് പാക്കറ്റുകളിൽ 'ഒൻപതാം ക്ലാസ്' എന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. കണ്ണൂരിൽ നിന്നുള്ള പാക്കിങ്ങിൽ വന്ന പിശകാണിതെന്ന് അധികൃതർ അറിയിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബി.ആർ.സി.യുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ശരിയായ ചോദ്യക്കടലാസ് എത്തിച്ച് പരീക്ഷ നടത്തി. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ പല സ്കൂളുകളിലും വൈകിട്ട് 2.45-ഓടെയാണ് തുടങ്ങാനായത്. ചോദ്യക്കടലാസ് മാറിയ വിവരം നേരത്തെ തിരിച്ചറിഞ്ഞതിനാൽ എട്ടാം ക്ലാസിലെ ചോദ്യങ്ങൾ കുട്ടികൾ കണ്ടില്ലെന്നാണ് അധ്യാപകർ നൽകുന്ന വിശദീകരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW