Friday, March 13, 2026 Last Updated 25 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 01.37 PM

പാര്‍ട്ടിയില്‍ യാതൊരു വിഭാഗിയതയുമില്ല, പാലക്കാട് ബിജെപി മികച്ച വിജയം നേടും: ശോഭ സുരേന്ദ്രന്‍

bjp, leader, sobha, surendran, election

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല അഖിലേന്ത്യാ നേതൃത്വം തന്നെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ യാതൊരുവിധ വിഭാഗീയതയുമില്ലെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബിജെപി ഒറ്റക്കെട്ടായി നേരിടുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് ശോഭ സുരേന്ദ്രനും വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖയും തൃശൂരില്‍ പത്മജ വേണുഗോപാലും നേമത്ത് രാജീവ് ചന്ദ്രശേഖറും മത്സരരംഗത്തുണ്ടാവുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ആര്‍ ശ്രീലേഖ ചുവരെഴുതി പ്രചാരണം തുടങ്ങി. കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും മത്സരിക്കുമെന്ന് ഉറപ്പായതോടെ വട്ടിയൂര്‍ക്കാവില്‍ മണ്ഡലചിത്രം തെളിഞ്ഞു. ശ്രീലേഖയോട് മണ്ഡലത്തില്‍ സജീവമാകാന്‍ ബിജെപി നിര്‍ദ്ദേശിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് ജയിച്ച ശ്രീലേഖ മേയറാകാത്തതില്‍ പരിഭവത്തിലായിരുന്നു. സമവായത്തിന്റെ ഭാഗമായി വട്ടിയൂര്‍ക്കാവില്‍ സീറ്റ് നല്‍കാമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയാണ് അനുനയിപ്പിച്ചത്.

അതേസമയം, സിറ്റിംഗ് എംഎല്‍എ വികെ പ്രശാന്ത് ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് കെ മുരളീധരനെ ഇറക്കുന്നതോടെ വട്ടിയൂര്‍ക്കാവില്‍ ശക്തമായ ത്രികോണപ്പോര് ഉറപ്പായി. 2021ല്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന് 61111 വോട്ടും, യുഡിഎഫിന് 35455ഉം എന്‍ഡിഎക്ക് 39596 വോട്ടുമാണ് ലഭിച്ചത്. എല്‍ഡിഎഫിന് 21515 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

Ads by Google
Sunday 08 Mar 2026 01.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW