Friday, March 13, 2026 Last Updated 37 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.06 AM

അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിന് സാധ്യത: രാജ്യത്ത് അതീവ സുരക്ഷ, ജാഗ്രതയില്‍ സൈന്യം

pakistan, attack, alert, indian, border

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് രാജ്യം കനത്ത ജാഗ്രതയില്‍. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. മുംബൈ, ഡല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങളിലും ജമ്മു കശ്മീരിലും സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇതിനിടയിലാണ് പ്രകോപനം സൃഷ്ടിക്കാന്‍ ഭീകരവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ പാക് സൈന്യവും ഐ.എസ്.ഐയും ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സികളോട് നിരീക്ഷണവും വിവരശേഖരണവും ഊര്‍ജ്ജിതമാക്കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ തീവ്രവാദ വിരുദ്ധ സേന പരിശോധനകള്‍ ശക്തമാക്കുകയും സംശയമുള്ള ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദ സംഘടനകള്‍ക്ക് സ്വാധീനമുള്ള ഇടങ്ങളില്‍ കര്‍ശനമായ പരിശോധനകളാണ് നടക്കുന്നത്. പാക്കിസ്ഥാനിലെ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികള്‍ മറികടക്കാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കം പതിവാണെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിടാനുള്ള മറയാക്കി മാറ്റിയേക്കുമെന്ന് സുരക്ഷാ ഏജന്‍സികള്‍ക്ക് ആശങ്കയുണ്ട്. ഈ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ശ്രീനഗറില്‍ ഉന്നതതല സുരക്ഷാ അവലോകന യോഗം ചേര്‍ന്നു. പൊതുസമാധാനവും ക്രമസമാധാനവും നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും സൈന്യവും പോലീസും അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Ads by Google
Sunday 08 Mar 2026 11.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW