-->
ടെഹ്‌റാന്‍: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം, ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ടു. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തിലും ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെയുമാണ് പ്രധാനമായും ആക്രമണമുണ്ടായത്. ഇറാന്റെ ശത്രുക്കള്‍ക്ക് താവളം ഒരുക്കി നല്‍കിയ അയല്‍രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരുമെന്ന് ഇറാന്‍ ചീഫ് ജസ്റ്റിസ് മുഹ്‌സനി ഇസെയ് മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ദുബായില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ കത്തിയമര്‍ന്ന മിസൈല്‍ അവശിഷ്ടങ്ങള്‍ വാഹനത്തിന് മുകളില്‍ പതിച്ച് അല്‍ ബര്‍ഷയില്‍ ഏഷ്യന്‍ വംശജനായ െ്രെഡവറാണ് മരിച്ചത്. ദുബായ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്ക് നേരെയും മിസൈല്‍ ആക്രമണമുണ്ടായെങ്കിലും മറ്റ് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ് വിവരം.
ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ യുഎസ് ബേസുകള്‍ ലക്ഷ്യമാക്കി നടന്ന ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള അമേരിക്കന്‍ എംബസിക്ക് നേരെ റോക്കറ്റാക്രമണം ഉണ്ടായതിന് പിന്നാലെ നഗരത്തിലുടനീളം വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് മേഖലയിലുടനീളം അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.