-->
പാലക്കാട്: ഇത്തവണ ചിറ്റൂരില്‍ മത്സരത്തിനില്ലെന്ന നിലപാടിലുറച്ചു മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി. ഇടതുമുന്നണി ജനതാദളി(എസ്)നു നല്‍കിയ ചിറ്റൂര്‍ സീറ്റില്‍ പകരമിറങ്ങുക പാര്‍ട്ടി സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി. മുരുകദാസാകും. പാര്‍ട്ടിയുടെ മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ സംസ്‌ഥാന നേതൃത്വത്തോടു നിര്‍ദേശിച്ചിരിക്കുന്നത് മുരുകദാസിന്റെ പേരാണ്.
മുന്‍ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ വി. മുരുകദാസ്, നിലവില്‍ കെ.എസ്.ഇ.ബിയുടെ സ്വതന്ത്ര ഡയറക്‌ടറാണ്.
മത്സരിക്കാനില്ലെന്ന നിലപാട് മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി സ്‌ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍തന്നെ വ്യക്‌തമാക്കിയിരുന്നു. പുതിയ തലമുറ തെരഞ്ഞെടുപ്പില്‍ എത്തട്ടെ എന്നായിരുന്നു കൃഷ്‌ണന്‍കുട്ടിയുടെ നിലപാട്.
പാലക്കാട് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍-35,136 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ കൃഷ്‌ണന്‍കുട്ടിയുടെ വിജയം.
സുമേഷ് അച്യുതനായിരുന്നു കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി. 2016ല്‍ കെ. കൃഷ്‌ണന്‍കുട്ടി, യു.ഡി.എഫിന്റെ കെ. അച്യുതനെ 7,285 വോട്ടിനാണ് തോല്‍പിച്ചത്.