Friday, March 13, 2026 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 06.45 PM

മരിയാന എൽ. നൈഷുലർ ചെന്നൈയിലെ യുഎസ് കോൺസൽ ജനറലായി ചുമതലയേറ്റു

ഇന്ത്യ-യുഎസ് ബന്ധത്തിലെ നിർണായകമായ ഈ ഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്നത് ഞാൻ ഒരു ബഹുമതിയായി കരുതുന്നുവെന്ന് പദവിയേറ്റെടുത്ത കോൺസൽ ജനറൽ നൈഷുലർ പറഞ്ഞു.
chennai, nauishuler

മരിയാന എൽ. നൈഷുലർ ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയത്തിൻറെ ചുമതലയേറ്റു. 2026 മാർച്ച് 2 തിങ്കളാഴ്ചയാണ് ചുമതലയേറ്റത്. ഇന്ത്യ-യുഎസ് ബന്ധത്തിലെ നിർണായകമായ ഈ ഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്നത് ഞാൻ ഒരു ബഹുമതിയായി കരുതുന്നുവെന്ന് പദവിയേറ്റെടുത്ത കോൺസൽ ജനറൽ നൈഷുലർ പറഞ്ഞു.

പ്രസിഡൻറ് ട്രംപ്, സെക്രട്ടറി റൂബിയോ, അംബാസഡർ ഗോർ എന്നിവരുടെ നേതൃത്വത്തിൽ അമേരിക്കക്കാർക്കും ഇന്ത്യക്കാർക്കും യഥാർത്ഥ ഫലങ്ങൾ നൽകുന്ന പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യാപാരബന്ധങ്ങൾ വികസിപ്പിക്കുന്നതും അമേരിക്കൻ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതും കൂടാതെ നമ്മുടെ ബന്ധം ഏറ്റവും ശക്തമാക്കുന്ന ഘടകമായ ജനങ്ങൾ തമ്മിലുള്ള പരസ്‌പര ബന്ധങ്ങൾ വളർത്തുന്നതും ഞാൻ പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്നും കോൺസൽ ജനറൽ പറഞ്ഞു വ്യക്തമാക്കി.

ചെന്നൈയിൽ എത്തുന്നതിന് മുമ്പ് കോൺസൽ ജനറൽ നെയ്‌സുലർ യുഎസ് എംബസി താഷ്കെന്റിൽ രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങളുടെ കൗൺസിലറായാണ് പ്രവർത്തിച്ചിരുന്നത്.

Ads by Google
Saturday 07 Mar 2026 06.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW