-->
സ്വഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് അനന്യ. സീനിയേഴ്സ്, എങ്കേയും എപ്പോതും, നാടോടി മന്നൻ തുടങ്ങീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് അനന്യ സുപരിചിതയായി. ചുരുക്കം ചില ചിത്രമാണ് മാത്രമേ താരം ചെയ്തിട്ടുള്ളുവെങ്കിലും ചെയ്ത കഥാപാത്രങ്ങളിൽ ഒക്കെയും നീതി പുലർത്താൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. കരിയറില്‍ മികച്ച റോളുകള്‍ കിട്ടുന്ന സമയത്താണ് താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. എന്നാല്‍ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയില്‍ സജീവമാവുകയാണ്.
സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് അനന്യ. നാടന്‍ മോഡേണ്‍ ഔട്ട്ഫിറ്റുകളണിഞ്ഞ നിരവധി ഫോട്ടോഷൂട്ടുകള്‍ താരം അതിലൂടെ പങ്കിടാറുണ്ട്. ക്യുട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ പിങ്ക് സാരിയില്‍ ഹോളി ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. പിങ്ക് റഫിള്‍ സാരിയും ഹെവി ഓര്‍ണമെന്റ്സുമണിഞ്ഞ് ബോളിവുഡ് ക്വീന്‍ ലുക്കിലാണ് അനന്യ ചിത്രങ്ങളില്‍ തിളങ്ങുന്നത്. ‘‘സന്തോഷത്തിൽ മുങ്ങിക്കുളിക്കൂ, സ്നേഹത്തിൽ മുങ്ങിക്കുളിക്കൂ, ജീവിതം ആഘോഷിക്കൂ. ഹോളി ആശംസകൾ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അനന്യ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. പതിവു പോലെ താരത്തിന്റെ പുതിയ ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ആരാധകര്‍.