-->
പാലക്കാട് : അഴിമതി നടത്തുന്നവര്‍ സിപിഐഎമ്മില്‍ അധികാരത്തില്‍ ഇരിക്കുന്നെന്നും താന്‍ എത്തിയത് അഴിമതിക്കെതിരേ ശബ്ദമുയര്‍ത്താനാണ് വന്നതെന്നും സിപിഐഎം വിമതനേതാവ് പി.കെ. ശശി. പരിപാടിക്ക് വന്നവര്‍ വിമതരല്ലെന്നും പാര്‍ട്ടിനേതാക്കളുടെ തോന്ന്യവാസത്തില്‍ മനം നൊന്ത ആത്മാഭിമാനികളാണെന്നും പാര്‍ട്ടിയിലെ അസംതൃപ്തര്‍ കണ്‍വെന്‍ഷന്‍ നടത്താന്‍ നിര്‍ബ്ബന്ധിതരായെന്നും പറഞ്ഞു. ഇന്ന് രാവിലെ പാലക്കാട് നടത്തിയ വിമതകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു വിമര്‍ശനം.
കണ്‍വെന്‍ഷനില്‍ സിപിഐഎമ്മിനും ജില്ലാനേതൃത്വത്തിനും എതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഡിവൈഎഫ്‌ഐ യുടെ യൂത്ത്‌സെന്ററില്‍ കഞ്ചാവ് വലിക്കാനും കള്ളുകുടിക്കാനും പരിശീലനം നല്‍കുന്നെന്നും ഇക്കാര്യം ഒരു ചെറുപ്പക്കാരന്‍ തന്നോട് വന്ന് പറഞ്ഞതായും വ്യക്തമാക്കി. ജില്ലാസെക്രട്ടറിയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ജില്ലാസെക്രട്ടറിയുടെ ജാതകം താന്‍ വായിക്കുന്നില്ലെന്നും പലരും തലകറങ്ങിവീഴുമെന്നും പാര്‍ട്ടിയിലേക്ക് അയാളെ കൊണ്ടുവന്നത് തന്റെ തെറ്റാണെന്നും പറഞ്ഞു.
പല മഹാരഥന്മാരും ഇരുന്ന കസേരയില്‍ സ്പിരിറ്റ് കച്ചവടക്കാരന്‍ കയറിയിരുന്നെന്നും പറഞ്ഞു. പത്രം വായിക്കാത്ത അക്ഷരവിരോധിയായ അയാള്‍ക്ക് മണ്ടത്തരം പൊതുവേദിയില്‍ വിളമ്പാന്‍ ഒരു മടിയുമില്ല. അക്ഷരം കണ്ടാല്‍ ഉറക്കം വരുന്ന ടൈപ്പായ ഇയാള്‍ അഞ്ചുവര്‍ഷം കൊണ്ട് അനേകായിരങ്ങളെ പാര്‍ട്ടിക്ക് എതിരാക്കി മാറ്റി. നിരവധിപേരാണ് പാര്‍ട്ടിവിരോധികളായത്. ഏഴ് ജില്ലാക്കമ്മറ്റിയംഗങ്ങളാണ് തങ്ങള്‍ക്കൊപ്പമുള്ളതെന്നും പറഞ്ഞു. നേതൃത്വം തിരുത്തിയാല്‍ താന്‍ തിരിച്ചുവരുമെന്നും പറഞ്ഞു.
പാലക്കാട് ചന്ദ്രനഗറിലുള്ള ശ്രീ പാര്‍വ്വതി കല്യാണ മണ്ഡപത്തില്‍ ഇന്ന് രാവിലെ 11.30 യോടെയായിരുന്നു വിമതരുടെ കണ്‍വെന്‍ഷന്‍ നടന്നത്. മുദ്രാവാക്യം വിളികളോടെ അണികള്‍ പി.കെ. ശശിയെ സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒറ്റപ്പാലത്തെ േകാണ്‍ഗ്രസിന്റെയും മുസ്‌ളീം ലീഗ് നേതാക്കളുമായും പി.കെ. ശശി കൂടിക്കാഴ്ച നടത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.