Wednesday, March 11, 2026 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 04.42 PM

'' ദിവസവും ബലാത്സംഗ ഭീഷണികള്‍, എന്ത് വസ്ത്രം ധരിച്ചാലും ലൈംഗിക അധിക്ഷേപ കമന്റുകള്‍' ' ; തുറന്നുപറഞ്ഞ് അയേഷ ഖാന്‍

opens, rape

ആദിത്യ ധര്‍- രണ്‍വീര്‍ സിങ് ചിത്രം ധുരന്ധറിലെ ശരാരത്ത് എന്ന ഗാന്തതിലൂടെ ശ്രദ്ധേയയായ താരമാണ് അയേഷ ഖാന്‍. ചിത്രത്തിന്റെ ഗാനരംഗത്തിന് വേണ്ടി എടുത്ത പ്രയത്‌നങ്ങളെ കുറിച്ച് അയേഷ ഖാന്‍ അടുത്തിടെ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ സിനിമാമേഖലയില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും സൈബര്‍ അറ്റാക്കുകളെ കുറിച്ചും അയേഷ ഖാന്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. മോജോ സ്റ്റോറി സമ്മിനിടെയായിരുന്നു അയേഷ ഖാന്റെ പ്രതികരണം.

പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് തടി കൂടുതലാണെന്ന കാരണത്താല്‍ ഒരു പ്രധാന ഗാനരംഗത്തില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നും ടി സീരീസിന്റെ ഒരു ഗാനരംഗത്തില്‍ തന്നെ കാസ്റ്റ് ചെയ്‌തെങ്കിലും ചിത്രീകരണത്തിന് തൊട്ടുമുന്‍പാണ് തന്നെ മാറ്റിയതെന്നും അയേഷ ഖാന്‍ പറയുന്നു. ഇത് തന്റെ ആത്മവിശ്വാസത്തെ വലിയ രീതിയില്‍ ബാധിച്ചുവെന്നും, സിനിമ ഇന്‍ഡസ്ട്രിയിലെ ഇത്തരം സൗന്ദര്യ സങ്കല്പങ്ങളോട് പൊരുത്തപ്പെടാനുളള സമ്മര്‍ദ്ദം തന്നെ വേട്ടയാടിയെന്നും അയേഷ ഖാന്‍ പറയുന്നു.

"ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ എനിക്ക് ദിവസേന ബലാത്സംഗ ഭീഷണികൾ വരുന്നുണ്ട്. എന്റെ ഫോൺ തുറന്ന് ഇപ്പോൾ വേണമെകിൽ കാണിച്ചുതരാം. ഇതെല്ലാം നോർമലായി. ഞാൻ എന്ത് വസ്ത്രം ധരിച്ചാലും ലൈംഗിക അധിക്ഷേപ കമന്റുകളാണ് വരുന്നത്. ഒരു വസ്ത്രം ധരിക്കുന്നതിന് മുൻപോ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപോ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറുണ്ട്. ഇതൊന്നും വെറും വാക്കുകളല്ല. അതെല്ലാം യഥാർത്ഥ വ്യക്തികൾ ടൈപ്പ് ചെയ്യുന്നതാണെന്ന് യാഥാർഥ്യം എന്നെ ഭയപ്പെടുത്തുന്നു." അയേഷ ഖാൻ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW