Friday, March 13, 2026 Last Updated 19 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 05.35 PM

ഇറാൻ ആണവനിലയമായ നാറ്റൻസിൽ ആക്രമണം സ്ഥിരീകരിച്ച് ഐഎഇഎ, ആണവ വികിരണമില്ല

ആണവ വികിരണമില്ലെന്ന് ഏജൻസി വ്യക്തമാക്കി.
irran, attack

ഇറാനിലെ നാറ്റൻസിൽ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി . ആണവ വികിരണമില്ലെന്ന് ഏജൻസി വ്യക്തമാക്കി.

അതേസമയം, ഇറാന്റെ പ്രത്യാക്രമണം തുടരുകയാണ്. ദീർഘദൂര മിസൈലുകൾ ഉപയോ​ഗിച്ചും ആക്രമണം നടത്തുകയാണ്. ഖദ്ർ, ഇമാദ് മിസൈലുകളാണ് ഉപയോ​ഗിച്ചത്.

യുഎസ്, ഇറാൻ സംയുക്ത സൈനിക നീക്കങ്ങളുടെ ഭാ​ഗമായാണ് നാറ്റൻസിലേക്ക് ആക്രമണം നടത്തിയത്. ഞായറാഴ്ചയാണ് നാറ്റൻസ് ആണവകേന്ദ്രത്തിന് നേരേ ആക്രമണമുണ്ടായതെന്നാണ് ഇറാൻ അറിയിച്ചത്. ഇക്കാര്യം ഇപ്പോൾ ഐഎഇഎ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ തകർന്ന ആണവ കേന്ദ്രം പൂർണ്ണമായും പുനർനിർമാണം നടത്തുമെന്നും ശക്തമായി തിരിച്ചുവരുമെന്നുമായിരുന്നു ഇറാൻ്റെ പ്രതികരണം.

Ads by Google
Tuesday 03 Mar 2026 05.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW