-->
വയറ്റിൽ കുടുങ്ങിയ കത്രിക നീക്കം ചെയ്തതിനു പിന്നാലെ ഉഷ ജോസഫുകുട്ടി ആശുപത്രി വിട്ടു. അമൃത ആശുപത്രിയിൽ വച്ചായിരുന്നു ഇവരുടെ ശരീരത്തില്‍ നിന്ന് കത്രിക നീക്കം ചെയ്തത്. അഞ്ചു വർഷം മുമ്പ് ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് നടത്തിയ ഗർഭാശയമുഴ നീക്കാനുള്ള ശസ്ത്രക്രിയക്കിടെയാണു ഉഷയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. ഇതിനെ തുടർന്നു ദുരിതജീവിതം നയിക്കുകയായിരുന്നു ഉഷ.
കെ.സി. വേണുഗോപാൽ എം.പി ഇടപെട്ട് ഇക്കഴിഞ്ഞ 19നാണ് ഉഷയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യുകയുമായിരുന്നു .