-->
ന്യൂഡല്‍ഹി: യുദ്ധം രൂക്ഷമായി മാറിയതോടെ സൗദിഅറേബ്യയിലെ അമേരിക്കന്‍ എംബസി ആക്രമിച്ച് ഇറാന്‍. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിന് മുകളില്‍ കറുത്ത പുക ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഡ്രോണുകളുടെ ആക്രമണത്തിന്റെ ഫലമായി തീപിടുത്തവും കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങളും ഉണ്ടായതായും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിക്ക് മുകളില്‍ വലിയ സ്‌ഫോടനവും കറുത്ത പുക ഉയരുന്നതിന്റെയും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. സൗദി അറേബ്യയിലെ യുഎസ് എംബസി ജിദ്ദ, റിയാദ്, ദഹ്റാന്‍ എന്നിവിടങ്ങളിലേക്കും മേഖലയിലെ ഏതെങ്കിലും സൈനിക സ്ഥാപനങ്ങളിലേക്കും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പും നല്‍കി.
തിങ്കളാഴ്ച, കുവൈറ്റിലെയും ജോര്‍ദാനിലെയും യുഎസ് എംബസികള്‍ ആക്രമിക്കപ്പെട്ടിരുന്നു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ സ്ഥിതി ചെയ്യുന്ന എംബസിയില്‍ നിന്ന് ജീവനക്കാരെ താല്‍ക്കാലികമായി ഒഴിപ്പിച്ചു. ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം ഡസന്‍ കണക്കിന് ഇറാഖികള്‍ സുരക്ഷാ സേനയുമായി രണ്ടാം ദിവസവും ഏറ്റുമുട്ടിയതായി എഎഫ്പി പത്രപ്രവര്‍ത്തകന്‍ പറഞ്ഞു.
ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഇറാഖികള്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞു, അവര്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഞായറാഴ്ച, നിരവധി എംബസികളും പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണ്‍ പ്രദേശത്ത് കോപാകുലരായ പ്രതിഷേധക്കാര്‍ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ ആരോപിച്ചു.
ശനിയാഴ്ച ഇറാനിലെ നിരവധി നഗരങ്ങളില്‍ യുഎസും ഇസ്രായേലും ആക്രമണം നടത്തി. യുദ്ധം നീണ്ടേക്കാമെന്നും നാലോ അഞ്ചോ ആഴ്ച പോലും വേണ്ടി വന്നേക്കാമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഇതുവരെ 555 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.
ഇറാന്‍ ഗള്‍ഫ് മേഖലയിലുടനീളം കരയിലും കടലിലും ആക്രമണങ്ങള്‍ നടത്തി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, ലോകമെമ്പാടും ദുഃഖത്തിനും പ്രതിഷേധത്തിനും കാരണമായി. പാകിസ്ഥാനിലെ പ്രതിഷേധങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു, ഇത് കറാച്ചിയിലെയും ലാഹോറിലെയും യുഎസ് കോണ്‍സുലേറ്റുകള്‍ക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
മദ്ധ്യേഷ്യ വിടാന്‍ അമേരിക്ക തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. മേഖലയിലുടനീളം സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനാല്‍ 'ഗുരുതരമായ സുരക്ഷാ അപകടസാധ്യതകള്‍' ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ബഹ്റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, വെസ്റ്റ് ബാങ്ക്, ഗാസ, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യെമന്‍ എന്നിവിടങ്ങിലുള്ളവര്‍ എത്രയൂം പെട്ടെന്ന് നാടുവിടാനാണ് അമേരിക്ക പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന ആഹ്വാനം.