-->
ഇറാൻ യുഎഇക്ക് നേരെ ശനിയാഴ്ച മുതൽ ഇതുവരെ തൊടുത്തുവിട്ടത് 165 ബാലിസ്റ്റിക് മിസൈലുകൾ. ഇതിൽ 152 എണ്ണവും പ്രതിരോധ സംവിധാനങ്ങൾ തകർത്തു. കഴിഞ്ഞ രണ്ട് ദിവസമായി യുഎഇ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന മിസൈൽ, -ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് പ്രവാസികളാണ് മരിച്ചത്.
ആകെ വിക്ഷേപിച്ച 541 ഡ്രോണുകളിൽ 506 എണ്ണം തകർക്കാനായെങ്കിലും 35 എണ്ണം ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചു. ഇവ പല സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടാക്കി. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. സ്വദേശികളും വിദേശികളുമായ 58 പേർക്ക് നിസാര പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പരിക്കേറ്റവരിൽ ഇന്ത്യക്കാർക്ക് പുറമെ ഈജിപ്ത്, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യക്കാരായ താമസക്കാരും ഉൾപ്പെടുന്നു.