Thursday, March 12, 2026 Last Updated 18 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 02.43 PM

സംസ്ഥാനത്ത് പൊന്നിൻ വിലയിൽ വൻ ഇടിവ്; ഇന്നത്തെ സ്വർണവില അറിയാം

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വൻ ഇടിവ്. പവന് 2,400 രൂപ കുറഞ്ഞ് 1,24,520 രൂപയിലെത്തി. ഗ്രാം വില 300 രൂപ ഇടിഞ്ഞ് വില 15,565 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 125 ഡോളർ ഉയർന്ന് 5,356 ഡോളർ നിലവാരത്തിൽ തുടരുന്നു. രാജ്യാന്തര വില ഉയർന്നിട്ടും കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,980 രൂപയും, പവന് 1,35,840 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,735 രൂപയും പവന് 1,01,880 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 315 രൂപയും കിലോഗ്രാമിന് 3,15,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,28,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. ഇറാൻ യുഎസ് യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ സ്വർണവില വീണ്ടും ഉയരാനാണ്‌ സാധ്യത. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇന്നലെത്തന്നെ ഞായറാഴ്ചയായിട്ടും സ്വർണവില വ്യാപാരികൾ കൂട്ടിയിരുന്നു. രാജ്യാന്തര വിപണിയുടെ പ്രകടനം കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ വില ഉച്ചയ്ക്കോ വൈകിട്ടോ ഉയരാൻ സാധ്യതയുണ്ട്.

Ads by Google
Ads by Google
TRENDING NOW