Sunday, March 15, 2026 Last Updated 50 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 10.01 AM

' നസ്രിയ ഉഗ്രന്‍ നടി, ഫഹദിനെ ഒരുപാട് ഇഷ്ടം' ; ഉര്‍വശി

about

മലയാള സിനിമയിലെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. മലയാളികള്‍ക്ക് ഒരുപാട് മികച്ച കഥാപാത്രങ്ങളെയാണ് ഉര്‍വശി സമ്മാനിച്ചത്. ഇപ്പോഴിതാ മലയാള സിനിമയിലെ താരദമ്പതികളും മികച്ച അഭിനേതാക്കളുമായ നസ്രിയേയും ഫഹദിനെയുംക്കുറിച്ച് പറയുകയാണ് ഉര്‍വശി. നസ്രിയ സിനിമയില്‍ സജീവമായിരുന്നെങ്കില്‍ ഉഗ്രന്‍ നടി ആകുമായിരുന്നെന്നും ഫഹദിനെ തനിക്ക് ഏറെ ഇഷ്ടമാണെന്നും പറയുകയാണ് നടി. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'മീരയും നവ്യയുമൊക്കെ നല്ല പെര്‍ഫോമന്‍സാണ്. പക്ഷെ നസ്രിയ ഇവിടെ നിന്നിരുന്നുവെങ്കില്‍ ഉഗ്രന്‍ നടിയായിരുന്നേനെ. ഒരുപോലെ മോഡേണും നാടനും സ്മാര്‍ട്ട് കഥാപാത്രങ്ങളും ചെയ്യുന്ന സ്മാര്‍ട്ട് നായികയായി നില്‍ക്കാന്‍ പറ്റുമായിരുന്നു. ഓം ശാന്തി ഓശാന ആയാലും ബാംഗ്‌ളൂർ ഡെയ്‌സ് ആണെങ്കിലും ആ കുട്ടിയെ കണ്ടു കൊണ്ടിരിക്കാന്‍ രസമാണ്. അങ്ങനൊരു ഭാഗ്യം ആ കുട്ടിയ്ക്കുണ്ട്. ഇപ്പോള്‍ സിനിമയില്‍ അങ്ങനെ സജീവമാകാതെ വന്നപ്പോള്‍ ചെറിയ വിഷമം തോന്നി', ഉർവശി പറഞ്ഞു.

'ഫഹദിനോട് എനിക്ക് വലിയ ഇഷ്ടമാണ്. പ്രധാനപ്പെട്ട കാരണം, അഭിനയിക്കാന്‍ വന്ന കാലം മുതല്‍ ഇതുവരെയുള്ള കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പാണ്. അത് കാണുമ്പോള്‍ നമുക്ക് മനസിലാകുന്നുണ്ട്, ഒരിക്കലു ഹീറോയിസം കാണിക്കാന്‍ വേണ്ടിയുള്ള കഥാപാത്രങ്ങളല്ല ഫഹദ് തെരഞ്ഞെടുത്തിട്ടുള്ളത്. ഞാനൊരു ഭയങ്കര ഹീറോയാണെന്നൊന്നു ഇല്ല. വിഗ്ഗൊക്കെ വച്ച് രൂപം മാറ്റാനില്ല. ഞാന്‍ ഇങ്ങനെയാണ്, വ്യത്യസ്തയുള്ള വേഷമാണെങ്കില്‍ ഞാന്‍ ഓക്കെയാണ്. തരുന്നത് ഏറ്റവും മനോഹരമായി ചെയ്യും. ആ നിലപാടാണ്. ഏകദേശം എന്റെ നിലപാടാണത്. അതിനാല്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്'' എന്നാണ് ഉര്‍വശി പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW