Saturday, March 14, 2026 Last Updated 33 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 09.10 AM

എന്നെ ഒരിക്കല്‍ കൂടി വിവാഹം കഴിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു; നടന്‍ ഇര്‍ഫാന്‍ ഖാന്റെ ഓര്‍മകളില്‍ ഭാര്യ സുതപ

sutapa-sikdar-

വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ ഭാര്യ സുതപ സിക്ന്ദര്‍. 1995 ഫെബ്രുവരി 23 നായിരുന്നു ഇവരുടെ വിവാഹം. ഈ തീയതി തിരഞ്ഞെടുത്തതിന് പിന്നില്‍ രസകരമായ ഒരു കാരണമുണ്ടെന്നും സുതപ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

തീയതികള്‍ ഓര്‍ത്തെടുക്കാന്‍ ഇര്‍ഫാന് വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് സുതപ സിക്ന്ദര്‍ ഓര്‍മിച്ചു. അതിനാലാണ് തന്റെ ജന്മദിനാമയ ഫെബ്രുവരി 23 വിവാഹത്തിനായി തിരഞ്ഞെടുത്തതെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു. 1995 ല്‍ വളരെ ലളിതമായാണ് വിവാഹം നടത്തിയത്. അന്ന് ഒഴിവാക്കിയ എല്ലാ ചടങ്ങുകളോടെയും ആഘോഷങ്ങളോടെയും ഇര്‍ഫാന് താനുമായി വീണ്ടും വിവാഹിതനാകാന്‍ ആഗ്രഹമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് 25 വര്‍ഷം തികഞ്ഞതിന് ശേഷം അദ്ദേഹം ഇത് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

വിവാഹവാര്‍ഷികാശംസകള്‍ ഇര്‍ഫാന്‍. വിവാഹം കഴിഞ്ഞ് 25 വര്‍ഷം തികഞ്ഞപ്പോള്‍ വീണ്ടും വിവാഹിതനാകണമെന്ന് നീ ആഗ്രഹിച്ചിരുന്നു. വളരെ ലളിതമായി നടത്തിയ നമ്മുടെ വിവാഹത്തില്‍ നമ്മള്‍ ചെയ്യാത്ത എല്ലാ കാര്യങ്ങളും ചെയ്യണമെന്നും നീ ആഗ്രഹിച്ചിരുന്നു. പക്ഷേ എല്ലാ ചടങ്ങുകളോടെയും നമുക്ക് വീണ്ടും വിവാഹിതരാകാന്‍ കഴിഞ്ഞില്ല. അവര്‍ കുറിച്ചു.

ഈ അവസരത്തില്‍ ഇര്‍ഫാന്റെ ജന്മനാടായ ടോങ്കിലേക്ക് യാത്ര ചെയ്തതായും അവര്‍ പങ്കുവെച്ചു. ഞാന്‍ നിന്റെ ജന്മനാടായ ടോങ്കിലേക്ക് ഒരു യാത്ര നടത്തി, നമ്മുടെ ഡി ഡേ ആഘോഷിച്ചു, ഡി ഡേ എന്ന വാക്ക് കേട്ട് നിന്റെ ചിരി ഞാന്‍ കേള്‍ക്കുന്നു. അവര്‍ കൂട്ടിച്ചേര്‍ത്തു.

സുതപയ്ക്കും ഇര്‍ഫാനും ബാബില്‍, അയാന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറിന് ചികിത്സയിലിരിക്കെ കോളണ്‍ അണുബാധയെ തുടര്‍ന്നുളള സങ്കീര്‍ണ്ണതകള്‍ കാരണം 2020 ലാണ് ഇര്‍ഫാന്‍ അന്തരിച്ചത്.

Ads by Google
Monday 02 Mar 2026 09.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW