Saturday, March 14, 2026 Last Updated 22 Min 28 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 02 Mar 2026 12.39 AM

മറിയ ഉമ്മന്‍ മത്സരിക്കുമോ? ഡി.സി.സി. നല്‍കിയ പേരുകളില്‍ ഇല്ല , ജോസഫ് വാഴയ്ക്കനുവേണ്ടി രമേശ് ചെന്നിത്തല, ഫില്‍സണ്‍ മാത്യൂസിനുവേണ്ടി സതീശന്‍

കാഞ്ഞിരപ്പള്ളി സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് മറിയ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും വാര്‍ത്ത വന്നിരുന്നു. ഇതിനിടെയാണു ഡി.സി.സി. നല്‍കിയ സാധ്യതാ പട്ടികയില്‍ മറിയയുടെ പേര് ഒഴിവാക്കിയത്.
uploads/news/2026/03/827977/Maria-Oommen.jpg

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ മറിയയുടെ പേര് ഉള്‍പ്പെടുത്താതെ കോട്ടയം ഡി.സി.സി. സ്ഥാനാര്‍ഥികളുടെ പരിഗണനാ പട്ടിക കെ.പി.സി.സിക്ക് കൈമാറി.
അടുത്തയിടെ സമൂഹ മാധ്യമങ്ങളില്‍ മറിയ ഉമ്മന്‍ സജീവമായതോടെയാണ് സ്ഥാനാര്‍ഥിയായാകാനുള്ള സാധ്യത ഉണ്ടെന്ന പ്രചരണമുണ്ടായത്. കാഞ്ഞിരപ്പള്ളി സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് മറിയ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും വാര്‍ത്ത വന്നിരുന്നു. ഇതിനിടെയാണു ഡി.സി.സി. നല്‍കിയ സാധ്യതാ പട്ടികയില്‍ മറിയയുടെ പേര് ഒഴിവാക്കിയത്.

കെ.പി.സി.സി. വിളിച്ചു ചേര്‍ത്ത തെരഞ്ഞെടുപ്പ് ഒരുക്ക യോഗത്തില്‍ എല്ലാ ഡി.സി സി.കളോടും സ്ഥാനാര്‍ഥികളുടെ പരിഗണനാ പട്ടിക കൈമാറാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക നല്‍കിയത്. മറിയയുടെ പേര് ചര്‍ച്ചകളിലേക്ക് വന്നപ്പോള്‍ കുടുംബത്തില്‍ നിന്ന് ഒരാള്‍ മത്സരിച്ചാല്‍ മതിയെന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാടെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ചൂണ്ടികാട്ടിയിരുന്നു.
മാത്രമല്ല മറിയയുടെ പേര് സജീവമായപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനുനേരേ ഉയര്‍ന്ന വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഇനിയും ചര്‍ച്ചയാകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത വിയോജിപ്പുണ്ട്. ഇതും പരിഗണനാ പട്ടികയില്‍നിന്നു പേര് ഒഴിവാക്കിയതിനു കാരണമാണ്.

ഡി.സി.സി. നല്‍കിയ പട്ടികയില്‍ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെയും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെയും പേരുകള്‍ മാത്രമാണുള്ളത്. വൈക്കത്ത് ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു, ബിജിമോന്‍ എന്നിവരുടെ പേരുകളാണുള്ളത്, ദളിത് എഴുത്തുകാരന്‍ സണ്ണി എം. കപിക്കാടിന്റെ പേര് കെ.പി.സി.സി. ചര്‍ച്ച ചെയ്യുന്നുണ്ട്. ഏറ്റുമാനൂര്‍ സീറ്റ് നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫിന്റെ കൈവശമാണുള്ളത് ഈ സീറ്റ് തിരികെയെടുക്കുമെന്നു കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, ജോസഫ് വാഴയ്ക്കന്‍, ഫിലിപ്പ് ജോസഫ് എന്നിവരുടെ പേരുകളാണ് ഏറ്റുമാനൂരിനായി ഡി.സി.സി. കൈമാറിയത്. ഇവര്‍ക്ക് പുറമേ ജി.ഗോപകുമാറിന്റെ പേരും ചര്‍ച്ച ചെയ്യുന്നുണ്ട്.

പൂഞ്ഞാര്‍ സീറ്റിലേക്ക് ടോമി കല്ലാനി, ജോമോന്‍ തോമസ് ഐക്കര എന്നിവരുടെ പേരുകളാണ് ഡി.സി.സി. നല്‍കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സീറ്റില്‍ ഫില്‍സണ്‍ മാത്യൂസ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. നിലവില്‍ കേരളാ കോണ്‍ഗ്രസിന്റെ സീറ്റായ ചങ്ങനാശേരിയും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചങ്ങനാശേരിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

ജോസഫ് വാഴയ്ക്കനു സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് രമേശ് ചെന്നിത്തല അതുപോലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നോമിനിയാണ് ഫില്‍സണ്‍ മാത്യൂസ്. അതിനാല്‍ ഇവരെ പരിഗണിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW