Friday, March 13, 2026 Last Updated 39 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 07.19 PM

കിണറ്റിൽ ചാടിയ 125 കിലോയോളം ഭാരമുള്ള ആളെ വെള്ളം വറ്റിച്ച് വലിച്ചുകയറ്റി

ഇന്നലെ ഉച്ചയ്ക്കാണ് മൂന്ന് അടി വെള്ളവും ഏകദേശം 12 അടി താഴ്ചയുമുള്ള കിണറ്റിലേക്ക് ഇയാൾ ചാടിയത്.
pattimattom

പട്ടിമറ്റം ചെങ്ങരയിലെ വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയ 125 കിലോ ഭാരമുളള കോട്ടയം അതിരമ്പുഴ പുതുശ്ശേരി സ്വദേശിയെ പട്ടിമറ്റം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി പൊലീസിന് കൈമാറി. ഇന്നലെ ഉച്ചയ്ക്കാണ് മൂന്ന് അടി വെള്ളവും ഏകദേശം 12 അടി താഴ്ചയുമുള്ള കിണറ്റിലേക്ക് ഇയാൾ ചാടിയത്.

ഇയാളെ കിണറ്റിൽ നിന്ന് പുറത്തെടുക്കാൻ ആദ്യം അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് ശ്രമിച്ചുവെങ്കിലും 125 കിലോയോളം ഭാരമുള്ള ഇയാൾ കിണറ്റിൽ നിന്ന് കയറാൻ തയ്യാറായില്ല.

തുടർന്ന് കിണറ്റിലെ വെള്ളം പമ്പ് ചെയ്ത് കാലിയാക്കിയ ശേഷം വൈകിട്ട് അഞ്ച് മണിയോടെ ഇയാളെ വലിച്ച് കയറ്റുകയായിരുന്നു. തുടർന്ന് ഇയാളെ കുന്നത്തുനാട് പൊലീസിന് കൈമാറി. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയതായി കുന്നത്തുനാട് എസ്.എച്ച്.ഒ. എ.എസ്. അഭിലാഷ് അറിയിച്ചു.

Ads by Google
Sunday 01 Mar 2026 07.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW