Friday, March 13, 2026 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 05.42 PM

ഒന്നേകാൽ ലക്ഷം കടന്ന് സ്വർണം; പവന് കൂടിയത് 3,200 രൂപ; ഇന്നത്തെ നിരക്ക് അറിയാം

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വൻ വർധനവ്. പവന് 3,200 രൂപ ഉയർന്ന് 1,26,920 രൂപയിലെത്തി. ഗ്രാം വില 400 രൂപ വർധിച്ച് 15,865 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 100.58 ഡോളർ വർധിച്ച് 5,278.1 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 17,308 രൂപയും, പവന് 1,38,464 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,981 രൂപയും പവന് 1,03,848 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 325 രൂപയും കിലോഗ്രാമിന് 3,25,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,28,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. ഇറാൻ യുഎസ് യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ സ്വർണവില വീണ്ടും ഉയരാനാണ്‌ സാധ്യത.

Ads by Google
Sunday 01 Mar 2026 05.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW