Friday, March 13, 2026 Last Updated 38 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 04.06 PM

ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ഗ്രേഡ് എസ്‌ഐ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

in

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ കരുമാടിയിലെ സ്വന്തം വീട്ടിലാണ് ഹരികുമാർ (55)നെ മരിച്ച നിലയിൽ കണ്ടത്. തൃക്കുന്നപ്പുഴ ക്ഷേത്രാത്സവത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് വകുപ്പുതല നടപടി നേരിടുന്നതിനിടെയാണ് ഹരികുമാറിന്റെ മരണം.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ചില ഗുണ്ടകൾ പൊലീസിന് നേരെ തോക്ക് ചൂണ്ടിയിരുന്നു. സംഭവത്തിൽ പ്രതികളെ പിടികൂടുന്നതിലും സാഹചര്യം കൈകാര്യം ചെയ്യുന്നതിലും പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തിൽ ഹരികുമാറിന് ഉന്നത ഉദ്യോഗസ്ഥർ മെമ്മോ നൽകി. ഇതുമായി ബന്ധപ്പെട്ട കടുത്ത മാനസിക സമ്മർദമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്.

സംഭവമറിഞ്ഞ് മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ഹരികുമാറിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അസ്വാഭാവിക മരണത്തിന് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Ads by Google
Sunday 01 Mar 2026 04.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW