-->
ദുബായ് : നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ഒമാനിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഒമാനിലെ എംബസി. പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.
ഒമാന്‍ അധികൃതരും ഇന്ത്യന്‍ എംബസിയും പുറപ്പെടുവിപ്പിക്കുന്ന സുരക്ഷാ മാര്‍ദനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു. ഏത് സാഹചര്യത്തിലും ഒമാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ വഴി എംബസിയെ ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍: 80071234, വാട്സ്ആപ്പ്: +968 98282270