Friday, March 13, 2026 Last Updated 18 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 07.21 PM

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ശത്രുവിന്റെ് പൂര്‍ണ പരാജയം വരെ പോരാട്ടം തുടരുമെന്ന് ഇറാന്‍

ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സെെനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി സ്ഥിരീകരിച്ച് ഇറാന്‍
uploads/news/2026/02/827783/12.gif
photo - twitter

ടെഹ്റാന്‍ : ശത്രുവിനെതിരെ നിര്‍ണ്ണായക വിജയം നേടുന്നത് വരെ സൈനിക നടപടി തുടരുമെന്ന് ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ്. മധ്യേഷ്യയിലെ എല്ലാ ഇസ്രയേലി-അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയും ആക്രമിച്ചതായി ഐആര്‍ജിസി അവകാശപ്പെട്ടു. മധ്യേഷ്യയില്‍ ഉടനീളമമുള്ള എല്ലാ യുഎസ് കേന്ദ്രങ്ങളും ഇറാനിയന്‍ സൈന്യത്തിന്റെ നിയമാനുസൃത ലക്ഷ്യങ്ങളായി കണക്കാക്കപ്പെടുമെന്ന മുന്നറിയിപ്പും ഐആര്‍ജിസി നല്‍കിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സെെനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി സ്ഥിരീകരിച്ച് ഇറാന്‍ .അല്‍ ഉദൈദ് വ്യോമകേന്ദ്രം ഖത്തര്‍ , അല്‍ സലേം വ്യോമകേന്ദ്രം കുവൈത്ത് ,അല്‍ ദഫ്ര വ്യോമകേന്ദ്രം യുഎഇ , അഞ്ചാം അമേരിക്കന്‍ ബേസ് ബഹറൈന്‍ എന്നിവടങ്ങളിലാണ് ഇറാന്‍ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിരിക്കുന്നത് .

രാജ്യ തലസ്ഥാനമായ ടെഹ്‌റാനിൽ മിസൈൽ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തുമാണ് നിരവധി തവണ സ്ഫോടനം നടന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഓഫീസിനടുത്താണ് ആക്രമണമുണ്ടായത്. അമേരിക്കയും ഇസ്രയേലും സംയുക്തമായാണ് ഇറാനിൽ ആക്രമണം നടത്തിയത്. ഖമനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി.

Ads by Google
Saturday 28 Feb 2026 07.21 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW