Sunday, March 15, 2026 Last Updated 31 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 05.07 PM

‘രാജ്യത്തെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചു’; ഖത്തർ ആഭ്യന്തര മന്ത്രാലയം

uploads/news/2026/02/827778/6.gif
photo; representative image

ന്യൂഡല്‍ഹി : രാജ്യത്തെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. എക്‌സിലൂടെയാണ് പ്രതികരണം. സംഭവങ്ങളിൽ നാശനഷ്ടങ്ങളില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുകയാണ്. സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. ജനവാസ മേഖലകളിൽ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. മിസൈൽ അവശിഷ്ടങ്ങൾ കണ്ടാൽ അടുത്തേക്ക് പോകരുത്. സ്പർശിക്കാനോ നീക്കം ചെയ്യാനോ ശ്രമിക്കരുത്. ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ 999 എന്ന നമ്പറിൽ അറിയിക്കണം അധികൃതർ അറിയിച്ചു.അതേസമയം, പ്രാദേശിക സാഹചര്യങ്ങളെ തുടർന്ന് ഖത്തർ വ്യോമ പാത അടച്ചു.

വ്യോമ പ്രതിരോധ സംവിധാനങ്ങൾ അവ വിജയകരമായി നേരിട്ടതായും സായുധ സേന അറിയിച്ചു. നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടികൾ സ്വീകരിച്ചതെന്ന് വ്യക്തമാക്കിയ ജനറൽ കമാൻഡ്, സംഭവവുമായി ബന്ധപ്പെട്ട് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Ads by Google
Saturday 28 Feb 2026 05.07 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW