Friday, March 13, 2026 Last Updated 32 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 03.48 PM

സുഹൃത്തുമായി സീനിയേഴ്സിന് പ്രശ്നം, നിസ്കരിക്കാൻ പോവുമ്പോൾ മർദ്ദനം, ഒൻപതാം ക്ലാസുകാരനെ പത്താക്ലാസുകാർ തല്ലിച്ചതച്ചു

on

മക്കരപ്പറമ്പ്: സീനിയേഴ്സ് കൂട്ടം ചേർന്ന് ക്രൂരമായി തല്ലി, എന്തിനാണ് തന്നെ തല്ലിയത് എന്ന് അറിയില്ലെന്നും മക്കരപ്പറമ്പിൽ സീനിയേഴ്സിന്റെ മർദ്ദനത്തിനിരയായ ഒൻപതാം ക്ലാസുകാരൻ ഷഹബാസ്. സുഹൃത്തിനോട് എന്തോ പ്രശ്നം സീനിയേഴ്സിന് ഉണ്ടായിരുന്നു.വെള്ളിയാഴ്ച പള്ളിയിൽ പോകാൻ നേരം ആണ് പത്താം ക്ലാസുകാർ തല്ലിയത്.മർദ്ദനത്തിൽ സാരമായി പരിക്കേറ്റ കുറുവ മീനാർകുഴി സ്വദേശിയും ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ ഷഹബാസ് ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മർദ്ദന വിവരം സ്കൂൾ അധികൃതർ മറച്ചുവയ്ക്കാൻ ശ്രമിച്ചതായാണ് ഷഹബാസിന്റെ അമ്മ ആരോപിക്കുന്നത്. മകന് വയ്യെന്ന് പറഞ്ഞാണ് വിളിച്ചത്. തല്ലു കിട്ടിയ കാര്യം പറയാതിരിക്കാൻ ശ്രമിച്ചു. സംഭവത്തിൽ ഷഹബാസിന്റെ അമ്മ പൊലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്ക് വെച്ചതുമായി ബന്ധപെട്ട തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഒൻപത്- പത്ത് ക്ലാസിലെ വിദ്യാർത്ഥികൾ തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നു. അഞ്ച് പേർക്ക് മർദനമേറ്റതായി വിദ്യാർത്ഥികൾ ആരോപിക്കുന്നത്. മർദനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്.

Ads by Google
Saturday 28 Feb 2026 03.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW