Friday, March 13, 2026 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 07.55 PM

ഇറാന്‍ ഇസ്രയേൽ ആക്രമണം; 'അതീവ ജാഗ്രത പാലിക്കുക'; ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം

uploads/news/2026/02/827769/1.gif
photo; representative image

ജറുസലേം: ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാരോട് അതീവ ജാഗ്രതാ പാലിക്കണമെന്ന് നിര്‍ദേശം നല്‍കി ഇന്ത്യ. ഇസ്രയേല്‍ അധികൃതര്‍ നല്‍കുന്ന എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

നിശ്ചയിക്കപ്പെട്ടിട്ടുള്ള ഷെല്‍ട്ടറുകളില്‍ തന്നെ തുടരാനും താമസസ്ഥലത്തോ, ജോലിസ്ഥലങ്ങള്‍ക്കോ അടുത്തുള്ള സരക്ഷിതയിടങ്ങളോ അറിഞ്ഞിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇസ്രയേലിനുള്ളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം.

ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. രാജ്യ തലസ്ഥാനമായ ടെഹ്‌റാനിൽ മിസൈൽ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായും മൂന്ന് തവണ പൊട്ടിത്തെറി ഉണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Ads by Google
Friday 27 Feb 2026 07.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW