Wednesday, March 18, 2026 Last Updated 16 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 02.02 PM

തവനൂരില്‍ വി.പി. സാനു ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായേക്കും ; യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ സ്വതന്ത്രര്‍ വരും

uploads/news/2026/02/827762/cpim.jpg

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ എസ്എഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് വി.പി. സാനു മത്സരിച്ചേക്കും. പൊന്നാനിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജിനെയും പരിഗണിക്കുന്നുണ്ട്. തവനൂര്‍ മണ്ഡലം നിലവില്‍ വന്ന ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ കെ.ജി. ജലീല്‍ മത്സരിച്ച് ജയിച്ച മണ്ഡലമാണ് തവനൂര്‍.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം വന്നിരിക്കുന്നത്. ജലീല്‍ മത്സരിക്കാന്‍ സാധ്യയുണ്ടായിരുന്ന രണ്ട് മണ്ഡലങ്ങളാണ് തവനൂരും പൊന്നാനിയും. എന്നാല്‍ തവനൂരില്‍ വി പി സാനുവും പൊന്നാനിയില്‍ എം സ്വരാജിനെയും പരിഗണിക്കാനാണ് സാധ്യത. യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ സ്വതന്ത്രരെ മത്സരിപ്പിക്കാന്‍ ആണ് എല്‍ഡിഎഫ് നീക്കം.

നേരത്തെ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ജലീല്‍ വ്യക്തമാക്കിയിരുന്നെങ്കിലും സന്നിഗ്ധ ഘട്ടത്തില്‍ പാര്‍ട്ടി പറഞ്ഞാല്‍ അപ്പോള്‍ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് തവണ വ്യവസ്ഥ 2021ല്‍ സിപിഐഎം നടപ്പിലാക്കിയപ്പോഴും ജലീലിന് ഇളവ് നല്‍കിയിരുന്നു.

Ads by Google
Saturday 28 Feb 2026 02.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW