-->
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയിടാന്‍ എത്തുന്ന ഭക്തജനങ്ങള്‍ക്കായി മസ്ജിദുകളിലും വീടുകളിലും കുടിവെള്ളം ഉള്‍പ്പെടെ കഴിയാവുന്ന എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണമെന്ന് നിര്‍ദേശിച്ചതായി പാളയം ഇമാം വി.പി. സുഹൈബ് മൗലവി. മുന്‍ വര്‍ഷങ്ങളിലും പൊങ്കാലയിടുന്നവര്‍ക്കായി മസ്ജിദുകളിലും വീടുകളിലും സൗകര്യങ്ങള്‍ ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക വിശ്വാസപ്രകാരം മൂന്ന് ദിവസം നല്ലപോലെ സത്കരിക്കാനുള്ള ബാധ്യത ആതിഥേയര്‍ക്കുണ്ട്. അതിനാല്‍ അവരെ നല്ലതുപോലെ തന്നെ സ്വീകരിക്കുമെന്നും സാഹോദര്യത്തിന്റെ സന്ദേശം നിലനിര്‍ത്തണമെന്നും പറഞ്ഞു. തലസ്ഥാന നഗരിയുടെ ഉത്സവമായാണ് ഇപ്പോള്‍ പൊങ്കാല നടക്കുന്നതെന്നും അതിഥികളായ അവരെ നന്നായി സത്കരിക്കേണ്ടത് കടമയാണെന്നും പാളയം ഇമാം പറഞ്ഞു.
കൂടുതല്‍ സ്നേഹം പങ്കുവയ്ക്കേണ്ട മാസമായതിനാല്‍ കൂടുതല്‍ സൗകര്യം ചെയ്ത് കൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. റമാദില്‍ വേറൊരു ടൈം ടേബിള്‍ പിന്തുടരുന്നതിനാലാണ് ഇത്തവണ കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. നമ്മള്‍ നോമ്പെടുത്ത് വെള്ളം കുടിക്കാതിരിക്കുകയാകും. പക്ഷേ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് കുടിവെള്ളം ഉറപ്പാക്കണമെന്നും പറഞ്ഞു.
മുന്‍ വര്‍ഷങ്ങളിലും ആറ്റുകാല്‍ പൊങ്കാലയിടാനെത്തുന്നവര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്. ശുചിമുറികളും കമ്മ്യൂണിറ്റി ഹാളുകളും ഇവര്‍ക്കായി തുറന്നുനല്‍കാറുണ്ട്. റമദാന്‍ മാസമായതിനാല്‍ നോമ്പിന്റെ ഉള്‍പ്പെടെ സാഹചര്യത്തിലാണ് താന്‍ ചില നിര്‍ദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തതെന്ന് പാളയം ഇമാം പറഞ്ഞു. ഭിന്നിപ്പിക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ അതിനെ സാഹോദര്യവും സ്നേഹവും കൊണ്ട് അതിജീവിക്കണമെന്നാണ്് പാളയം ഇമാമിന്റെ പക്ഷം.