-->
ഇടുക്കി : ഭീഷണി പ്രസംഗവുമായി സിപിഐഎം കുമളി ഏരിയാ സെക്രട്ടറി എസ് സാബു . ചെത്തി മിനുക്കിയ വാരികുന്തങ്ങള്‍ സിപിഐഎമ്മിന്റെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇടതുപക്ഷത്തിനെതിരെ പ്രതിക്ഷേധിക്കാന്‍ ഇറങ്ങിയാല്‍ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് വേണം ഇറങ്ങാന്‍ എന്നുമായിരുന്നു എസ് സാബുവിന്റെ് ഭീഷണി .
വായില്‍ കോലിട്ട് ഇളക്കിയാല്‍ നെഞ്ചത്ത് പൊങ്കാലയിടുമെന്നും സാബു പറഞ്ഞു . മന്ത്രി വീണാ ജോര്‍ജിനെ അനുകൂലിച്ച് കുമളിയില്‍ നടത്തിയ പരിപാടിയിലായിരുന്നു പ്രസംഗം .സിപിഐഎമ്മിന്റെ ചൂടെന്താണ് എന്നത് കേരളത്തിലെ ആളുകള്‍ മാധ്യമങ്ങള്‍ വഴി കണ്ടെതാണ് .
കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തില്‍ സമാധാനപരമായി പ്രവര്‍ത്തനം നടത്തി വരികയാണ് സിപിഐഎം .ഇതൊരു സൂചനാ സമരമാണ് . ശരിക്കുമുളള സമരം നടത്തിയാല്‍ അത് തങ്ങാന്‍ കേരളത്തിലെ കോണ്‍ഗ്രസിനോ യൂത്ത് കോണ്‍ഗ്രസിനോ കഴിയില്ലെന്നും എസ് സാബു പറഞ്ഞു .