-->
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് എവര്‍ഗ്രീന്‍ നായികയാണ് മീന. പ്രായത്തിന് തോല്‍പ്പിക്കാനാവാത്ത വിധം യുവത്വം നിലനിര്‍ത്തുന്ന മീനയുടെ മുഖത്ത് ഇന്നും കുട്ടിത്തമാണ് നിറയുന്നത്. അഭിനയിച്ച മിക്ക ചിത്രങ്ങളും ഹിറ്റാക്കിയിട്ടുള്ള ഭാഗ്യ നായിക കൂടിയാണ് മീന. തെന്നിന്ത്യയിലെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും മീന നായികയായി തിളങ്ങിയിട്ടുണ്ട്.
ബാലതാരമായി സിനിമയിലെത്തിയ താരം പിന്നീട് നായിക റോളുകളിലേക്ക് മാറിയപ്പോഴും മികച്ച സിനിമകളുടെ ഭാഗമായി. ഒരേ സമയം തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തിളങ്ങാന്‍ മീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രജനികാന്ത്, കമല്‍ഹാസൻ, മോഹൻലാല്‍ മമ്മൂട്ടി, ചിരഞ്ജീവി , ബാലകൃഷ്ണ, രവിചന്ദ്രൻ, സത്യരാജ് തുടങ്ങിയ ദക്ഷിണേന്ത്യൻ സിനിമയിലെ നിരവധി സൂപ്പർസ്റ്റാറുകള്‍ക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഒരു നടി എന്ന നിലയില്‍ തന്റെ വളർച്ചയ്ക്ക് ഏറ്റവും സഹായിച്ച ഇൻഡസ്ട്രി മലയാളമാണെന്ന് പറയുകയാണ് മീന. തെലുങ്കില്‍ താൻ ഓവർ ആക്ടിങ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അത് അവിടെ ഓക്കേ ആണെന്നും അതിന് പ്രശംസിച്ചിട്ടുണ്ടെന്നും മീന പറയുന്നു. ഒരു അഭിനേത്രി എന്ന രീതിയില്‍ വളരാന്‍ സഹായിച്ച ഇന്‍ഡസ്ട്രി ഏതാണെന്ന ചോദ്യത്തിനാണ് മീന മറുപടി നല്‍കിയത്.
‘‘ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ വളർച്ചയ്ക്ക് ഏറ്റവും സഹായിച്ച ഒരു ഇൻഡസ്ട്രി, അത് മലയാളമാണ്. കാരണം മലയാളത്തില്‍ ഒരു ഡിഫറന്റ് ആയിട്ടുള്ള ആക്ടിങ് ആണ്. സാന്ത്വനം ആണ് എന്റെ ആദ്യ മലയാളം സിനിമ. തമിഴിലും തെലുങ്കിലും ഞാൻ അഭിനയിക്കുമ്പോള്‍ ഞാൻ എന്ത് ചെയ്‌താലും അവിടെ ഒക്കെയാണ്. കുറച്ചു കൂടി ഇനിയും വേണം, കുറച്ചുകൂടി ലൗഡ് ആയിട്ട് വേണം എന്നാണ് അവർ പറയുക.
തെലുങ്ക് ചെയ്യുമ്പോള്‍ ചില കഥാപാത്രങ്ങള്‍ ഞാൻ ഓവർ ആയിട്ട് അഭിനയിച്ചിട്ടുണ്ട്. പക്ഷെ അത് അവിടെ ഒക്കെയാണ് അവർ സ്വീകരിക്കുകയും നമ്മളെ അപ്രിഷിയേറ്റ് ചെയ്യുകയും ചെയ്യും. അതാണ് അവർക്ക് വേണ്ടത്. ഞാൻ അപ്പോള്‍ ചിന്തിക്കാറുണ്ട് അത് മതി അവിടെ എന്ന്.
ആ സ്ഥാനത്ത് മലയാളത്തിലേക്ക് വരുമ്പോള്‍ നമ്മള്‍ അഭിനയിക്കുകയാണ് പക്ഷെ അഭിനയിക്കുകയല്ല. അങ്ങനെയാണ് മലയാളം സിനിമ. തുടക്കകാലങ്ങളില്‍ അത് വളരെ ബുദ്ധിമുട്ടായിരുന്നു. ആദ്യ സിനിമയില്‍ ഞാൻ വളരെ ഓവർ ആയി സീനുകള്‍ ചെയ്യുമ്പോള്‍ സിബി മലയില്‍ സാർ പറയും അത്രയും വേണ്ട, നോർമലി പറഞ്ഞാല്‍ മതിയെന്ന്. പഠിക്കുന്ന പോലെ പറഞ്ഞാല്‍ മതിയെന്ന്. അങ്ങനെ പറഞ്ഞാല്‍ ഇമോഷൻസ് റെഡി ആകുമോ എന്ന ഞാൻ ചോദിക്കുമായിരുന്നു...’’ മീന പറയുന്നു. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് മീന മനസ്സ് തുറന്നത്.