-->
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള കെ.എസ്.യു ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇതാണ് ഇന്ന് നടന്ന സമരത്തിന്റെ കൃത്യമായ ദൃശ്യം. ഇതിൽ എങ്ങനെയാണു ആരോഗ്യമന്ത്രിക്ക് പരുക്ക് പറ്റിയത് എന്ന് പോലീസും ആ പരുക്കിന്റെ ഗൗരവം ആരോഗ്യ വകുപ്പും അന്വേഷിക്കണംമെന്ന് രാഹുല്‍ മാങ്കുട്ടം പറഞ്ഞു .
ആരോഗ്യ മന്ത്രി ശ്രീമതി വീണക്ക് കൈയിലെ ഈ കുഞ്ഞു മുറിവിൽ ഇത്ര വേദനിച്ചു എങ്കിൽ, ആരോഗ്യ വകുപ്പിന്റെ പിഴവിനാൽ കൈ മുറിച്ചു മറ്റേണ്ടി വന്ന ഒൻപതര വയസ്സുകാരി വിനോദിനിക്ക് എത്ര വേദനിച്ചു കാണുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിപ്പ് എഴുതി.
അതേസമയം ആരോഗ്യമന്ത്രി വീണാ ജോർജിന് കണ്ണൂരിൽവെച്ച് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിഷേധക്കാർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്നും കെഎസ്‌യു പ്രവർത്തകരിൽനിന്ന് എന്തെങ്കിലും തെറ്റുണ്ടായെങ്കിൽ നടപടി എടുക്കുമെന്നും സതീശൻ പറഞ്ഞു