-->
തിരുവനന്തപുരം: ജസ്‌റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു. റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. ഇതിനകം തീരുമാനമെടുത്ത ശിപാര്‍ശകള്‍ക്കു പുറമേ 32 എണ്ണത്തില്‍ക്കൂടി മന്ത്രിസഭായോഗം തീരുമാനമെടുത്തു.
1947-നു മുമ്പ് ലത്തീന്‍ കത്തോലിക്കാ വിശ്വാസികളായി ചേര്‍ന്നവര്‍ക്കും പിന്മുറക്കാര്‍ക്കും മാത്രമേ സമുദായ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുള്ളൂവെന്ന നിബന്ധന അശാസ്ര്‌തീയമായതിനാല്‍, ബിഷപ്പുമാരുടെ സര്‍ട്ടിഫിക്കറ്റ് റവന്യൂ അധികൃതരുടെ അന്വേഷണത്തിനു സഹായകമായ രേഖയായി പരിഗണിക്കും.
ഇതിന്റെ അടിസ്‌ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ക്ക് പ്രാദേശിക അന്വേഷണം നടത്തി ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാം. 1947 എന്ന വര്‍ഷം ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മാനദണ്‌ഡമായി പരിഗണിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.