-->
പാലക്കാട്: അതിവേഗ റെയിൽ പാതയ്ക്ക് പുതിയ ഡിസൈൻ നിർദേശിച്ച് മെട്രോ മാൻ . ശ്രീധരൻ. ചെലവ് ചുരുക്കുകയും രണ്ട് ജില്ലകളെ കൂടി ഉൾപ്പെടുത്തുകയും കൊണ്ടുള്ള മാറ്റമാണ് ഇ. ശ്രീധരൻ പുതുതായി നിർദേശിച്ചിട്ടുള്ളത്. ആർ.ആർ.ടി .എസ് നിരക്കിനെക്കാൾ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറയും. അതിവേഗ ലൈനിൽ പത്തനംതിട്ട, മലപ്പുറം ജില്ലകളെ പുതുതായി ഉൾപ്പെടുത്തി. പുതുക്കിയ റിപ്പോർട്ട് ശ്രീധരൻ ഇന്ന് പുറത്തിറക്കും. മൂന്ന് മാസത്തിനകം ഫീൽഡ് സർവേ തീര്‍ക്കാനാണ് ശ്രമം.
സർക്കാർ നേരത്തെ തയാറാക്കിയ ആർ.ആർ.ടി.എസ് പദ്ധതിക്ക് 1.92 ലക്ഷംകോടി രൂപരൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. പുതിയ പദ്ധതിയിൽ തൂണും തുരങ്കവും കൂടുതല്‍ വരുന്നതിനാൽ ചെലവ് 54,000 കോടിയായി കുറക്കാൻ കഴിയും. ആർ.ആർ.ടി.എസ് പദ്ധതി തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് വിഭാവനം ചെയ്തതെങ്കിൽ ശ്രീധരന്‍റെ ബദൽ പാത കണ്ണൂർ വരെയാണ്. ബദൽ പാതയിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കാനാകും.
റിപ്പോർട്ട് ഇന്ന് കേന്ദ്ര സർക്കാറിന് കൈമാറും. മൂന്ന് മാസത്തിനകം സർവേ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.