-->
തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് സാമന്ത. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംവിധായകന്‍ രാജ് നിദിമോരും സാമന്തയും വിവാഹിതരാകുന്നത്. നടന്‍ നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ആദ്യ ഭര്‍ത്താവ്. നാഗചൈതന്യയുമായുളള വിവാഹ മോചനത്തിന് ശേഷമാണ് സാമന്ത രാജുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.
നാഗ ചൈതന്യയുമായുളള വിവാഹ മോചനത്തിനു ശേഷം ജീവിതത്തില്‍ മറ്റൊരാള്‍ക്ക് ഇടം നല്‍കാന്‍ സാധിക്കില്ലെന്നാണ് താന്‍ കരുതിയിരുന്നതെന്നാണ് സാമന്ത പറയുന്നത്. ജീവിത്തതില്‍ വീണ്ടുമൊരു പ്രണയവും റിലേഷന്‍ഷിപ്പും ഉണ്ടാകില്ലെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ രാജിന്റെ സൗഹൃദവും പ്രണയവും തന്നെ കുറേക്കൂടി മെച്ചപ്പെട്ട വ്യക്കിയാക്കിയെന്നാണ് സാമന്ത പറയുന്നത്. വോഗിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
''വേര്‍പിരിയലിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ പൂര്‍ണമായും ഉള്‍വലിഞ്ഞു. വീണ്ടും ഒരാളെ വിശ്വസിക്കാന്‍ എനിക്കാകില്ലെന്നാണ് കരുതിയത്. ഭാഗ്യവശാല്‍, അതുപോലൊരു സ്‌നേഹവും സൗഹൃദവും സ്വീകരിക്കാന്‍ മാത്രം വള്‍നറബിള്‍ ആയിരുന്നു ഞാന്‍. ഇപ്പോഴുള്ള റിലേഷന്‍ഷിപ്പ് കാരണം ഞാന്‍ കുറേക്കൂടി മെച്ചപ്പെട്ട മനുഷ്യനായിട്ടുണ്ട്. അതിന് കാരണം രാജ് എന്ന വ്യക്തിയാണ്.'' എന്നാണ് സാമന്ത പറയുന്നത്.
''കുറച്ച് ദിവസം മുമ്പ് ഞാനൊരു പഴയ സുഹൃത്തിനെ കണ്ടുമുട്ടി. അതിന് ശേഷം അവള്‍ എനിക്ക് അയച്ച മെസേജ്, ഏറെക്കാലത്തിന് ശേഷം ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടാത്ത നിന്നെ കണ്ടു എന്നായിരുന്നു. ഞാന്‍ ഇപ്പോള്‍ ഒട്ടും അഭിനയിക്കുന്നില്ല'' എന്നും സാമന്ത പറയുന്നു.