Sunday, March 15, 2026 Last Updated 56 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 11.41 PM

വിവരച്ചോര്‍ച്ച: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: വിവര ചോര്‍ച്ച ആരോപിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി .സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സ്വകാര്യവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ദുരുപയോഗം ചെയ്‌തെന്നാരോപിച്ചാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. സര്‍ക്കാര്‍ ജീവനക്കാര്‍ സ്‌പാര്‍ക്കില്‍ നല്‍കിയ വിവരങ്ങളില്‍ നിന്നും നിയമവിരുദ്ധമായി ഫോണ്‍നമ്പര്‍ ശേഖരിച്ച്‌ സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരത്തിനായി ഉപയോഗിച്ചെന്നാരോപിച്ച്‌ രണ്ട്‌ ഉദ്യോഗസ്‌ഥരാണ്‌ കോടതിയെ സമീപിച്ചത്‌.
സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്‌ഥര്‍ക്കാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായുള്ള സന്ദേശം ലഭിച്ചത്‌. ഡിഎ വര്‍ധന, ശമ്പളം പരിഷ്‌കാരണം തുടങ്ങി ഉദ്യോഗസ്‌ഥരെ സ്വാധീനിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ആയിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്‌. ഇതിനു പുറമേ, സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി രജിസ്‌റ്റര്‍ ചെയ്‌ത വ്യക്‌തികള്‍ക്കും സംരഭകര്‍ക്കും പ്രചാരത്തിന്റെ ഭാഗമായുള്ള സന്ദേശങ്ങള്‍ ലഭിച്ചു. വ്യക്‌തികളുടെ ഫോണ്‍ നമ്പറും മറ്റും വിവരങ്ങളും അവരുടെ അനുമതി ഇല്ലാതെ ശേഖരിച്ചത്‌ സ്വകാര്യതയുടെ ലംഘനവും സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. കേസ്‌ നാളെ പരിഗണിക്കും. അധ്യാപകനായ റഷീദ്‌ അഹമ്മദ്‌, സെക്രട്ടേറിയറ്റ്‌ ഉദ്യോഗസ്‌ഥനായ അനില്‍ കുമാര്‍ കെ.എം എന്നിവരാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ അല്ല വ്യക്‌തികളുടെ വിവരം സര്‍ക്കാരിന്റെ പ്ര?ജക്‌റ്റുകള്‍ക്ക്‌ നല്‍കുന്നതെന്നും, സ്‌പാര്‍ക്ക്‌ പോലെ ഒരു സോഫ്‌റ്റ്‌വെയറില്‍ നിന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ വിവരങ്ങള്‍ മാറ്റി എങ്കില്‍ അത്‌ സ്വകര്യതയുടെ ലംഘനം ആണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ്‌ പൂന്തോട്ടം ഹാജരാകും

Ads by Google
Monday 23 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW