Sunday, March 15, 2026 Last Updated 13 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 11.58 AM

' നീ മീനാ ' യക്ഷി' യാണോ' ? ; കമന്റിന് രസകരമായ മറുപടി നല്‍കി താരം

new, post
photo-www.facebook.com/meenakshiactressofficial

ബാലതാരമായി സിനിമയിലെത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീനാക്ഷി അനൂപ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ മീനാക്ഷി പങ്കുവെയ്ക്കുന്ന പോസ്റ്റുകളും അവയുടെ ക്യാപ്ഷനുമെല്ലാം പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് ചുട്ടമറുപടി നല്‍ക്കാറുണ്ട് മീനാക്ഷി. അത്തരത്തില്‍ ഒരു കമന്റിന് മീനാക്ഷി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

' നീ മീനാ യക്ഷി യാണോ' എന്നാണ് ഒരാള്‍ താരത്തിന്റെ പോസ്റ്റിന് കമന്റ് ചെയ്തത്. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്. ' പാലാ' ക്കാരിയാന്നേലും... ' പാലേ' ലല്ല... താമസം ' എന്നാണ് കമന്റിന് മീനാക്ഷിയുടെ രസകരമായ മറുപടി.

നാദിര്‍ഷ സംവിധാനം ചെയ്ത ' അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലെ പാത്തു എന്ന കഥാപാത്രത്തിലൂടെയാണ് മീനാക്ഷി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് ഒപ്പം, ഓഫീസേഴ്‌സ് ഓണ്‍ ഡ്യൂട്ടി' തുടങ്ങി നിരവധി ചിത്രങ്ങളില്‍ മീനാക്ഷി അഭിനയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW