Friday, March 13, 2026 Last Updated 12 Min 1 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 22 Feb 2026 11.34 PM

എലത്തൂര്‍ നിയമസഭാ സീറ്റിനായി RJD അവകാശവാദം; ശശീന്ദ്രന്‍ വിട്ടുവീഴ്‌ചയ്‌ക്കില്ല, എലത്തൂരില്‍ മത്സരിക്കും, NCP ബന്ധം അവസാനിപ്പിക്കണമെന്ന്‌ സി.പി.എം

uploads/news/2026/02/826827/k8.jpg

തിരുവനന്തപുരം: എലത്തൂര്‍ നിയമസഭാ സീറ്റിനായി ആര്‍.ജെ.ഡി അവകാശവാദം ശക്‌തമാക്കുമ്പോള്‍ കടുത്ത എതിര്‍പ്പുയര്‍ത്താന്‍ മന്ത്രി എന്‍.കെ ശശീന്ദ്രന്‍. എലത്തൂരില്‍ വീണ്ടും മത്സരിക്കാന്‍ തന്നെയാണ്‌ ശശീന്ദ്രന്റെ നീക്കം.

നിലവില്‍ എന്‍.സി.പിയിലാണ്‌ ശശീന്ദ്രന്‍. എന്നാല്‍, ദേശീയ തലത്തില്‍ ഔദ്യോഗിക എന്‍.സി.പി. എന്‍.ഡി.എയിലാണ്‌. ശരത്‌ പവാറിന്റെ എന്‍.സി.പിയും ഇതുമായി ലയിക്കാന്‍ സാധ്യതയുണ്ട്‌. ഈ സാഹചര്യത്തില്‍ എന്‍.സി.പി. ബന്ധം അവസാനിപ്പിക്കണമെന്ന്‌ കേരളത്തിലെ നേതാക്കളോട്‌ സി.പി.എം നിര്‍ദേശിച്ചിട്ടുണ്ട്‌. സമാന പ്രതിസന്ധി നേരിടുന്ന ജെ.ഡി.എസ്‌ പുതിയ പാര്‍ട്ടിയായി മാറി. ഈ പാര്‍ട്ടിയുമായി ലയിക്കണമെന്ന നിര്‍ദേശമാണ്‌ സി.പി.എം മുന്നോട്ട്‌ വയ്‌ക്കുന്നത്‌. ഇത്തരം ചര്‍ച്ചകളുടെ ഫലം എന്തായാലും എലത്തൂരില്‍ മത്സരിക്കാനാണ്‌ ശശീന്ദ്രന്റെ തീരുമാനം.

ആര്‍.ജെ.ഡിക്ക്‌ എലത്തൂര്‍ സീറ്റ്‌ കൊടുക്കുന്നതിനെ എന്‍.സി.പിയും ശശീന്ദ്രനും എതിര്‍ക്കും. പുതിയ പാര്‍ട്ടിയായി ലയിച്ചാല്‍ ആ പാര്‍ട്ടിക്ക്‌ എലത്തൂര്‍ സീറ്റ്‌ വേണമെന്ന്‌ നിര്‍ബന്ധവും പിടിക്കും. പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കുമെന്ന്‌ ശശീന്ദ്രന്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. തീരുമാനം എടുക്കേണ്ടത്‌ എന്‍.സി.പി. നേതൃത്വമാണെന്നാണ്‌ ശശീന്ദ്രന്‍ പറയുന്നത്‌. ശശീന്ദ്രന്‍ മത്സരിക്കില്ലെന്ന്‌ പരസ്യപ്രസ്‌താവന നടത്തിയ എന്‍.സി.പി. നേതാവ്‌ മുക്കം മുഹമ്മദിന്‌ സംഘടനാ ബോധത്തിന്റെ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായി മൂന്നു വട്ടമാണ്‌ ശശീന്ദ്രന്‍ എലത്തൂരില്‍ ജയിച്ചത്‌. 38,502 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ കഴിഞ്ഞ തവണ എന്‍.സി.കെ സ്‌ഥാനാര്‍ഥിയായി എതിര്‍പക്ഷത്തുണ്ടായിരുന്ന സുള്‍ഫിക്കര്‍ മയൂരിയെ തോല്‍പ്പിച്ചത്‌.

Ads by Google
Ads by Google
LATEST NEWS
TRENDING NOW