Saturday, March 14, 2026 Last Updated 22 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 04.15 PM

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ 7വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഒരു വീട്ടിലെ 6 പേര്‍ ചികിത്സയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം

suspected

മലപ്പുറം: കുറ്റിപ്പുറം എടച്ചലത്ത് ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്നയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, സഹോദരി മിന്‍സ, ഹക്കീമിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയും കടുത്ത വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW