Friday, March 13, 2026 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 04.23 PM

ആരോഗ്യമന്ത്രിയുടെ വീട്ടിൽ റീത്ത് വച്ചു; യൂത്ത് കോൺഗ്രസ് 28,000 രൂപയുടെ നഷ്ടമുണ്ടാക്കിയതായി എഫ്ഐആർ, 25 പേർക്കെതിരെ കേസ്

ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ ആണ് ഒന്നാം പ്രതി.
fir, congress

വീണ ജോര്‍ജിന്‍റെ വീട്ടിൽ കയറി റീത്തുവച്ച പ്രതിഷേധം നടത്തിയ 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ ആണ് ഒന്നാം പ്രതി.

കലാപശ്രമത്തിനും അതിക്രമിച്ചുകയറിയതിനുമാണ് കേസ് ചുമത്തിയിട്ടുള്ളത്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നും മന്ത്രി മന്ദിരത്തിന്‍റെ ഗേറ്റും ലോക്കും തല്ലിത്തകർത്തുവെന്നും പൊലീസ് പറയുന്നു. 28,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്.

വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് കടുത്ത പ്രതിഷേധം തുടരുന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്തുമായി എത്തിയായിരുന്നു രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW